ചരിത്ര നേട്ടവുമായി നേപ്പാള്‍.പാപ്പ ന്യൂ ഗിനിയയെ പരാജയപ്പെടുത്തി നേപ്പാള്‍ ഏകദിന പദവി സ്വന്തമാക്കിയിരിക്കുകയാണ്. ഹരാരിയന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാപ്പ ന്യൂ ഗിനിയയെ തകര്‍ത്താണ് നേപ്പാള്‍ ചരിത്രം കുറിച്ചത്. നേപ്പാള്‍, ഹോങ് കോങ്, പപ്പാ ന്യൂ ഗിനിയ എന്നീ ടീമുകളായിരുന്നു ഏകദിന പദവിയ്ക്കായി മത്സരിച്ചിരുന്നത്.

സന്ദീപ് ലാമിച്ചാനെ, ദീപേന്ദ്ര ഐരേയുടേയും പ്രകടനമാണ് നേപ്പാളിന് നിര്‍ണ്ണായക വിജയം സമ്മാനിച്ചത്. രണ്ട് പേരും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയതോടെ പിഎന്‍ജി തലതാഴ്ത്തി മടങ്ങുകയായിരുന്നു. പരാജയത്തോടെ പാപ്പ ന്യൂ ഗിനിയയ്ക്ക് തങ്ങളുടെ ഏകദിന പദവി നഷ്ടമാവുകയും ചെയ്തു.

നേപ്പാളില്‍ ക്രിക്കറ്റിനോടുള്ള സമീപം തന്നെ മാറ്റുന്നതായിരിക്കും ഈ വിജയമെന്ന് മത്സരശേഷം നായകന്‍ പരസ് ഖാദ്ക പറഞ്ഞു.

‘ഞങ്ങള്‍ക്ക് കൃത്യമായ ഒരു മാനേജുമെന്റ് വേണം. കാര്യം അത്രേയേയുള്ളൂ. നല്ലൊരു മാനേജുമെന്റ് പിന്തുണ നാട്ടില്‍ നിന്നും ലഭിച്ചാല്‍ ക്രിക്കറ്റ് വളരും. നേപ്പാള്‍ ക്രിക്കറ്റിന് എന്ത് സംഭവിച്ചാലും മുന്നോട്ട് നയിക്കാന്‍ മാനേജുമെന്റ് അത്യാവശ്യമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കളിക്കാരെന്ന നിലയില്‍ ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ട്. പുറമെ എന്ത് സംഭവിച്ചാലും ഫീല്‍ഡില്‍ അതൊന്നും ബാധിക്കില്ല. ഇതുപോലെ തന്നെ തുടര്‍ന്നാല്‍ എവിടെയെങ്കിലും എത്തുമെന്ന് ഉറപ്പാണ്.’ താരം പറയുന്നു.

‘ഞങ്ങള്‍ നന്നായി തന്നെയാണ് കളിച്ചു വരുന്നത്. സൂപ്പര്‍ സിക്‌സില്‍ നിന്നും പുറത്തായെങ്കിലും ഏകദിന പദവിയില്‍ ശ്രദ്ധ വേണമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു.’ നായകന്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook