/indian-express-malayalam/media/media_files/uploads/2023/01/Ashsihs-nehra-with-hardik.jpg)
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, ഇന്ത്യയുടെ പുതിയ ടി 20 നായകന്‍ കൂടിയായ ഹാര്‍ദിക് തന്റെ ക്യാപ്റ്റന്‍സിയില്‍ വലിയ മാറ്റം വരുത്തിയതിന് പിന്നില്‍ ഫ്രാഞ്ചൈസി കോച്ച് ആശിഷ് നെഹ്റയാണെന്നാണ് പറയുന്നത്.
നീണ്ട പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാക്കിയാതണ് നെഹ്‌റയുടെ ആദ്യത്തെ ധീരമായ തീരുമാനം. ഓസ്ട്രേലിയയ്ക്കെതിരായ ഒരു ടൂര്‍ ഗെയിമില്‍ സീനിയര്‍ ലെവലില്‍ ഒരിക്കല്‍ മാത്രം ലീഡ് ചെയ്ത പാണ്ഡ്യ, കഴിവ് തെളിയിക്കുകയും മാതൃകാപരമായി നയിക്കുകയും ചെയ്തു.
'ഗുജറാത്ത് ടീമില്‍ വളരെ പ്രധാനപ്പെട്ടത് മികച്ച പരിശീലകനോടൊപ്പം പ്രവര്‍ത്തിച്ചുവെന്നതാണ്. ആശിഷ് നെഹ്റ എന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി, കാരണം ഞങ്ങളുടെ മാനസികാവസ്ഥയാണ്. ഞങ്ങള്‍ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായിരിക്കാം, പക്ഷേ ഞങ്ങളില്‍ സമാനമായ ക്രിക്കറ്റ് ചിന്തകളുണ്ട്, ''ശനിയാഴ്ച ശ്രീലങ്കയ്ക്കെതിരായ പരമ്പര 2-1 ന് ഇന്ത്യയെ വിജയകരമയി നയിച്ചതിന് ശേഷം പാണ്ഡ്യ പറഞ്ഞു.
'ഞാന്‍ അദ്ദേഹത്തോടൊപ്പമായിരുന്നതിനാല്‍ അത് എന്റെ ക്യാപ്റ്റന്‍സിക്ക് മൂല്യം കൂട്ടി. എനിക്കറിയാവുന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ അത് എന്നെ സഹായിച്ചു. ആ ഉറപ്പ് ലഭിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു അത്, ഒരിക്കല്‍ എനിക്ക് അത് ലഭിച്ചു… ഈ ഗെയിമിനെ കുറിച്ചുള്ള അവബോധം എനിക്ക് എപ്പോഴും അറിയാമായിരുന്നു. എനിക്കറിയാവുന്ന കാര്യങ്ങള്‍ അറിയുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായിരുന്നു അത്. ഇത് തീര്‍ച്ചയായും എന്നെ സഹായിച്ചിട്ടുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്ക്കെതിരായ ഹോം പരമ്പരയ്ക്ക് മുമ്പ്, ഓസ്ട്രേലിയയില്‍ നടന്ന ടി20 ഐ ലോകകപ്പ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന്റെ പരാജയത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ടീമിനെ മാറ്റിമറിച്ചു, സെമിഫൈനലില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
ഈ പരമ്പരയ്ക്ക് മുമ്പ്, രോഹിത് ലഭ്യമല്ലാത്തപ്പോഴെല്ലാം പാണ്ഡ്യ ഇന്ത്യയുടെ ടി20 ഐ ടീമിനെ നയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.