നല്ലൊരു അവധിക്കാലം മാലിദ്വീപിൽ അടിച്ച് പൊളിച്ച് ആഘോഷിക്കുകയാണ് യുവരാജും നെഹ്റയും അഗാർക്കറും. കാര്യമെന്താണെന്നല്ലേ… മുൻ ഇന്ത്യൻ പേസർ സഹീർ ഖാന്റെ 40-ാം പിറന്നാളാണ്. താരങ്ങൾ ഭാര്യമാർക്കൊപ്പമാണ് ദ്വീപ് രാജ്യത്തിൽ അവധിക്കാലം ആഘോഷിക്കാനെത്തിയത്.

സഹീറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ സാഗരിക ഗെഡ്കെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സഹീറും സാഗരികയും യുവരാജും ഭാര്യ ഹേസൽ കീച്ചുമാണ് ആദ്യം മാലിദ്വീപിൽ എത്തിയത്. പിന്നീട് ആഘോഷങ്ങളിൽ പങ്കുചേരാൻ അഗാർക്കറും നെഹ്റയും അവരുടെ കുടുംബങ്ങളും എത്തി.

ഇന്ത്യൻ ടീമിൽ ഒരേ കാലത്ത് കളിച്ചവരാണ് ഈ താരങ്ങൾ. സമകാലികരാണെങ്കിലും ഇക്കൂട്ടത്തിൽ യുവരാജ് സിങ് മാത്രമാണ് ഇനിയും വിരമിക്കാതെ അവശേഷിക്കുന്നത്. നെഹ്റയും അജിത് അഗാർക്കറും സഹീറും ടീമിൽ നിന്ന് വിരമിച്ചു.

2011 ൽ ഇന്ത്യയുടെ ലോകകപ്പ് യാത്രയിൽ ഗംഭീര പ്രകടനമാണ് യുവരാജ് സിങ് കാഴ്ചവച്ചത്. ബാറ്റിലും ബോളിലും തിളങ്ങിയ താരം 362 റൺസും 15 വിക്കറ്റും നേടി. ഈ പ്രകടനം താരത്തിന് ടൂർണ്ണമെന്റിലെ മികച്ച താരം എന്ന നേട്ടത്തിനും അർഹനാക്കി.

View this post on Instagram

#islandlife #beachbumming I

A post shared by Sagarika (@sagarikaghatge) on

View this post on Instagram

Last one joins in – now its a complete #crew

A post shared by Zaheer Khan (@zaheer_khan34) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ