Latest News

നീരജ് ചോപ്ര, പിഎസ് ശ്രീജേഷ് അടക്കം 11 കായിക താരങ്ങൾക്ക് ഖേൽ രത്നയ്ക്ക് ശുപാർശ

സുനിൽ ഛേത്രി, മിതാലി രാജ് അടക്കമുള്ളവരും പട്ടികയിൽ, ശിഖർ ധവാൻ അടക്കം 35 പേർക്ക് അർജുന അവാർഡിനും ശുപാർശ

Photo: Twitter/ sreejesh pr

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും വെള്ളി മെഡൽ നേടിയ ഗുസ്തി താരം രവി ദാഹിയയും മലയാളി ഹോക്കി താരം പിഎസ് ശ്രീജേഷും അടക്കം 11 അത്‌ലറ്റുകളെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തു.

ഒളിമ്പിക്‌സ് വെങ്കല ജേതാവ് ലോവ്‌ലിന ബോർഗോഹൈൻ, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരെയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തു. പാരാലിമ്പിക് ഷൂട്ടർ അവനി ലേഖാ അടക്കം അഞ്ച് പാരാ അത്‌ലറ്റുകളെയും ഖേൽരത്‌ന അവാർഡിന് നാമനിർദ്ദേശം ചെയ്തു.

അതേസമയം, ഇന്ത്യൻ ബാറ്റ്‌സ്മാൻ ശിഖർ ധവാൻ അടക്കം 35 കായികതാരങ്ങളെ അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്തു.

ഖേൽരത്‌ന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട 11 കായിക താരങ്ങൾ:

  • നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്)
  • രവി ദാഹിയ (ഗുസ്തി)
  • പി ആർ ശ്രീജേഷ് (ഹോക്കി)
  • ലോവ്ലിന ബോർഗഹെയ്ൻ (ബോക്സിംഗ്)
  • സുനിൽ ഛേത്രി (ഫുട്ബോൾ)
  • മിതാലി രാജ് (ക്രിക്കറ്റ്)
  • പ്രമോദ് ഭഗത് (ബാഡ്മിന്റൺ)
  • സുമിത് ആന്റിൽ (ജാവലിൻ)
  • ആവണി ലേഖര (ഷൂട്ടിംഗ്)
  • കൃഷ്ണ നഗർ (ബാഡ്മിന്റൺ)
  • മനീഷ് നർവാൾ (ഷൂട്ടിംഗ്)

മുമ്പ് രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ് എന്നറിയപ്പെട്ടിരുന്ന പുരസ്കാരമാണ് ധ്യാൻചന്ദ് ഖേൽരത്ന എന്ന പേരിൽ പുനർ നാമകരണം ചെയ്തത്. ടോക്യോ ഒളിംപിക്സിൻ ഇന്ത്യൻ ഹോക്കി ടീമിന്റെ ഐതിഹാസികമായ പ്രകടനത്തിന് പിറകെയായിരുന്നു ഇന്ത്യൻ ഹോക്കി ഇതിഹാസ താരം ധ്യാൻചന്ദിന്റെ പേരിൽ പുരസ്കാരം പുനർനാമകരണം ചെയ്തത്.

Also Read: ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് അപേക്ഷ നൽകി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Neeraj ravi mithali chhetri avani sreejesh for khel ratna award 2021

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com