scorecardresearch
Latest News

ജാവലിന്‍ ത്രൊ ലോക റാങ്കിങ്ങില്‍ നീരജ് രണ്ടാമത്; മുന്നേറ്റം ഒളിംപിക് സ്വര്‍ണത്തിന് പിന്നാലെ

ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നീരജിന്റെ ശരാശരി സ്കോര്‍ 1315 ആണ്.

ജാവലിന്‍ ത്രൊ ലോക റാങ്കിങ്ങില്‍ നീരജ് രണ്ടാമത്; മുന്നേറ്റം ഒളിംപിക് സ്വര്‍ണത്തിന് പിന്നാലെ
Photo: Twitter/ Neeraj Chopra

ന്യൂഡല്‍ഹി: ഒളിംപിക് സ്വര്‍ണ നേട്ടത്തോടെ ജാവലിന്‍ ത്രൊ ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി നീരജ് ചോപ്ര. 14 സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തി താരം രണ്ടാം റാങ്കിലെത്തി.

23 കാരനായ നീരജ് 87.58 മീറ്റര്‍ എറിഞ്ഞാണ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ടോക്കിയോയില്‍ നേടിയത്. ടോക്കിയോ ഒളിംപിക്സിന് മുന്‍പ് നീരജിന്റെ ശരാശരി സ്കോര്‍ 1224 ആയിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് നീരജിന്റെ ശരാശരി സ്കോര്‍ 1315 ആണ്. ജര്‍മനിയുടെ ജോനാഥന്‍ വെട്ടറാണ് ഒന്നാമത്. വെട്ടറിന് 1396 സ്കോറാണുള്ളത്. ഒളിംപിക്സ് ഫൈനലില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ വെട്ടറിനായിരുന്നില്ല.

യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയപ്പോള്‍ നീരജിന് 1296 പോയിന്റ് ലഭിച്ചിരിന്നു. സ്വര്‍ണ നേടിയപ്പോള്‍ 1559 പോയിന്റും കൂടി ലഭിച്ചു. ഒളിംപിക്സിന് പുറമെ ഈ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പ്, ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്സ്-3, കോര്‍ട്ടേയിന്‍ ഗെയിംസ് എന്നിവയിലും ഇന്ത്യന്‍ താരം വലിയ ത്രോകളിലൂടെ മികവ് പുലര്‍ത്തി.

ടോക്കിയോയില്‍ വെള്ളി നേടിയ യാക്കൂബ് വാഡ്ലെച്ച് നാലാം സ്ഥാനത്തെത്തി. യാക്കൂബിന് 1298 പോയിന്റാണുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പ്, ഒളിംപിക്സ് തുടങ്ങിയ ലോകോത്തര ഇവന്റുകളില്‍ കൂടുതല്‍ പോയിന്റ് ലഭിക്കും.

Also Read: ‘മറ്റൊരു ചാമ്പ്യൻസ് ലീഗ് ട്രോഫിക്കായി ശരിയായ സ്ഥലത്ത്,’ മെസി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Neeraj chopra jumps to second spot in world rankings

Best of Express