/indian-express-malayalam/media/media_files/cgkJbLCacrbnlpe4JoLn.jpg)
Neeraj Chopra (File Photo)
ഇന്ത്യയുടെ അഭിമാന താരമായ നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി. രണ്ട് തവണ ഒളിംപിക്സ് മെഡല്‍ നേടിയ താരത്തിന് ലെഫ്നന്റ് കേണൽ പദവി നല്‍കി ആദരിച്ചതായി പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഏപ്രില്‍ 16 മുതല്‍ നീരജിനെ ലെഫ്നന്റ് കേണലായി നിയമിച്ചുകൊണ്ടുള്ള നിയമനം പ്രാബല്യത്തില്‍ വന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നീരജിന് നേരത്തെ വിശിഷ്ട സേവനത്തിന് 4 രജ്പുത്താന റൈഫിള്‍സ് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.
ജാവലിൻ ത്രോയിൽ ലോകമറിയുന്ന താരമായി ഉയരുന്നതിന് മുൻപ് 2016 ഓഗസ്റ്റ് 26ന് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായും നീരജ് ചോപ്ര ചേര്‍ന്നിരുന്നു. നീരജിന് 2022-ല്‍ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.
Neeraj Chopra has been conferred the Honorary Lieutenant Colonel Rank in the Territorial Army. pic.twitter.com/In3NALjLdJ
— Defence Squad (@Defence_Squad_) May 14, 2025
ദോഹ ഡയമണ്ട് ലീഗോടെ നീരജ് തന്റെ സീസണ്‍ ആരംഭിക്കും. വെള്ളിയാഴ്ചയാണ് ദോഹ ഡയമണ്ട് ലീഗ് ആരംഭിക്കുന്നത്. ഇതിന് ശേഷം മെയ് 23 ന് പോളണ്ടിലെ ചോര്‍സോവില്‍ നടക്കുന്ന ജാനുസ് കുസോസിന്‍സ്‌കി മെമ്മോറിയല്‍ എന്ന വേള്‍ഡ് അത്ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ മീറ്റിലും നീരജ് മത്സരിക്കും.
ജൂണ്‍ 24 ന് ചെക്ക് റിപ്പബ്ലിക് നടക്കുന്ന ഒസ്ട്രാവ ഗോള്‍ഡന്‍ സ്‌പൈക്ക് 2025 അത്ലറ്റിക്‌സ് മീറ്റിലും നീരജ് പങ്കെടുക്കും. കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ പരിക്കുകള്‍ കാരണം താരം പിന്മാറിയിരുന്നു. ഇത്തവണ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് നീരജ്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെയാണ് നീരജ് തുടങ്ങിയത്. പോഷ് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ 84.52 മീറ്റര്‍ കുറിച്ചാണ് നീരജ് ഒന്നാമതെത്തിയത്.
ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷാവസ്ഥയെ തുടർന്ന് നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം മാറ്റിവച്ചിരുന്നു. ഈ മാസം 24ന് ആണ് ടൂർണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് നീരജ് ക്ലാസിക്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.