ഡ​ർ​ബ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി​യു​ടെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. മൂ​ന്നാ​മ​നാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡു​പ്ല​സി 112 പ​ന്തി​ൽ 120 റ​ൺ​സ് നേ​ടി പു​റ​ത്താ​യി.

ഡർബനിലെ കിംഗ്സ് മീഡ് സ്റ്റേഡിയത്തിൽ ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 270 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. യുസ്വേന്ദ്ര ചഹൽ രണ്ടും ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ എന്നിവർ ഒരോ വിക്കറ്റും വീതം സ്വന്തമാക്കി.

അടുത്ത ഏകദിന ലോകകപ്പിന് 14 മാസം മാത്രം അവശേഷിക്കെ അതിന്റെ മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് ഈ പരമ്പര.ഒരു മാസത്തോളമായി ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയിൽ 2-1ന് തോറ്റ ശേഷമാണ് ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ക്കം മെ​ല്ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ഓ​പ്പ​ണ​ർ​മാ​രാ​യ ക്വ​ന്‍റ​ൺ ഡി​കോ​ക്കും(49 പ​ന്തി​ൽ 34) ഹാ​ഷിം അം​ല​യും(17 പ​ന്തി​ൽ 16) കൂ​ടാ​രം ക​യ​റി. പി​ന്നാ​ലെ എ​ത്തി​യ ഡു​പ്ലെ​സി ഒ​ര​റ്റ​ത്ത് പി​ടി​ച്ചു നി​ന്ന​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ൽ എ​ത്തി. ക്രി​സ് മോ​റി​സ് 37 റ​ൺ​സും പെ​ലു​ക്വാ​യോ 27 റ​ൺ​സും എ​ടു​ത്ത് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ