പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്രിൽ 14 കാരന് റെക്കോർഡ് നേട്ടം. ടൂർണമെന്റിൽ 1,045 റൺസ് നേടിയാണ് തനിഷ്ക് ഗാവട്ടേ ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ നേട്ടം സ്വന്തമാക്കിയത്. നവി മുംബൈയിലെ യാഷ്‌വന്ത്രോ ചവാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടന്ന നവി മുംബൈ ഷീൽഡ് അണ്ടർ-14 ടൂർണമെന്റിന്റെ സെമി ഫൈനൽ മൽസരത്തിലാണ് ഇത്രയും റൺസ് നേടിയതെന്ന് തനിഷ്കിന്റെ കോച്ച് മനീഷ് പിടിഐയോട് പറഞ്ഞു.

രണ്ടു ദിവസം കൊണ്ടാണ് തനിഷ്ക് ആയിരത്തിലധികം റൺസ് അടിച്ചുകൂട്ടിയത്. 149 ബൗണ്ടറികളും 67 സിക്സുകളും ഉൾപ്പെടുന്നതാണ് തനിഷ്കിന്റെ ഇന്നിങ്സെന്നും കോച്ച് വ്യക്തമാക്കി. 515 ബോളുകളിൽനിന്നാണ് തനിഷ്ക ഇത്രയും റൺസ് നേടിയത്. യാഷ്‌വന്ത്രോ ചവാൻ ടീമിനുവേണ്ടിയായിരുന്നു തനിഷ്ക് പാഡണിഞ്ഞത്.

അതേസമയം, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം നവി മുംബൈ ഷീൽഡ് അണ്ടർ-14 ടൂർണമെന്റിന് ലഭിച്ചിട്ടില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഓഫീസർ പിടിഐയോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ