Latest News

ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് കാട്ടി യുവതാരങ്ങൾ; ഇന്ത്യയുടെ ഭാവി സുരക്ഷിതമെന്ന് ആരാധകർ

അവസാന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്ത് മുതൽ സൂപ്പർ താരം ജസപ്രീത് ബുംറയുടെ അഭാവം മുതലാക്കിയ നവ്ദീപ് സൈനിയും ദീപക് ചാഹറുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത മുഖങ്ങളായി തങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു

India vs West Indies, IND win 3-0, IND v WI, Krunal Pandya man of the series, Rishabh Pant batting, Deepak Chahar bowling, Deepak Chahar against West Indies, Navdeep Saini debut, Rohit Sharma batting, നവ്ദീപ് സൈനി, ദീപക് ചാഹർ, ഋഷഭ് പന്ത്, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ie malayalam, ഐഇ മലയാളം

ലോകകപ്പ് നഷ്ടമായെങ്കിലും ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം. ലോകകപ്പിന് ശേഷമുള്ള തങ്ങളുടെ ആദ്യ പരമ്പര തൂത്തുവാരിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കരുത്ത് കാട്ടിയത്. അമേരിക്കയിൽ നടന്ന ഇന്ത്യ – വിൻഡീസ് ടി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധിപത്യം ഏറ്റെടുത്തു. പരമ്പരയിലൂടെ ഒരുപിടി മികച്ച യുവതാരങ്ങളെ കൂടി ഇന്ത്യ രാജ്യന്തര ക്രിക്കറ്റിൽ അവതരിപ്പിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയെങ്കിലും അവസാന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്ത് മുതൽ സൂപ്പർ താരം ജസപ്രീത് ബുംറയുടെ അഭാവം മുതലാക്കിയ നവ്ദീപ് സൈനിയും ദീപക് ചാഹറുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത മുഖങ്ങളായി തങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു.

Also Read: ‘നിരാശ തോന്നാറുണ്ട്, പക്ഷെ നിങ്ങള്‍ കൂടെ ഉണ്ടല്ലോ’; രോഹിത്തിനോട് മനസ് തുറന്ന് പന്ത്

ഒറ്റയാൾ സൈന്യമായി നിന്ന സൈനി

നവ്ദീപ് സൈനി എന്ന ബോളറുടെ രാജ്യന്തര അരങ്ങേറ്റ മത്സരമായി എന്നും ഓർത്തുവയ്ക്കാവുന്ന മത്സരമായി ഇന്ത്യ – വിൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം രേഖപ്പെടുത്തപ്പെട്ടു. അരങ്ങേറ്റക്കാരന്റെ യാതൊരു പരിങ്ങലുമില്ലാതെ തന്നെ ഏൽപ്പിച്ചിരുന്ന ജോലി ഭംഗായായി സൈനി പൂർത്തിയാക്കി. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കുയ സൈനി നാല് ഓവറിൽ 17 റൺസ് വിട്ടു നൽകി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ആ മത്സരത്തിൽ സൈനി എറിഞ്ഞ 24 പന്തുകളിൽ 19ഉം ഡോട്ട് ബോളുകളാണെന്നതും എടുത്ത് പറയേണ്ട കാര്യമാണ്. മത്സരത്തിലെ താരവും സൈനി തന്നെയായിരുന്നു.

ധോണിക്ക് മുന്നിൽ പന്ത്

കരിയറിലെ തന്റെ രണ്ടാം ടി20 അർധസെഞ്ചുറിയോടെ രണ്ട് റെക്കോർഡുകളാണ് പന്ത് സ്വന്തം പേരിൽ കുറിച്ചത്. മൂന്നാം മത്സരത്തില്‍ 42 പന്തില്‍ നിന്ന് പുറത്താകാതെ 65 റണ്‍സ് നേടിയ പന്ത് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ട്വന്റി 20 യിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 2017 ല്‍ ബെംഗളൂരുവില്‍ വച്ച് ധോണി സ്വന്തമാക്കിയ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. അന്ന് ഇംഗ്ലണ്ടിനെതിരെ ധോണി 56 റണ്‍സ് നേടിയിരുന്നു 22 വയസിന് മുന്‍പ് ട്വന്റി 20 ക്രിക്കറ്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും പന്തിന് സ്വന്തം.

Also Read: പിന്നാലെ വരുന്നവൻ മുന്നാലെ’; ധോണിയെ മറികടന്ന് പന്ത്

ദീപ ശോഭയിൽ ദീപക് ചാഹർ

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യ മറ്റ് യുവതാരങ്ങൾക്കും അവസരം നൽകാൻ തീരുമാനിച്ചു. ആ ഭാഗ്യം തേടിയെത്തിയത് ബന്ധുക്കളായ ദീപക് ചാഹറിനെയും രാഹുൽ ചാഹറിനെയും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി പുറത്തെടുത്ത മിന്നും ഫോം ദീപക് ചാഹർ ലഭിച്ച് അവസരം നന്നായി വിനയോഗിച്ചു. ദീപക് ചാഹർ മൂന്ന് ഓവറിൽ നാല് റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിൻഡീസിന്റെ മൂന്ന് മുൻനിര വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഗയാനയിൽ നടന്ന അവസാന മത്സരത്തിൽ വിൻഡീസ് ഇന്നിങ്സ് 164 റൺസിന് അവസാനിപ്പിച്ച ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അഞ്ച് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറകടക്കുകയായിരുന്നു. ബോളിങ്ങിൽ ദീപക് ചാഹറിന്റെ പ്രകടനവും ബാറ്റിങ്ങിൽ നായകൻ വിരാട് കോഹ്‌ലിയുടെയും യുവതാരം ഋഷഭ് പന്തിന്റെയും വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ദീപക് ചാഹർ മൂന്ന് ഓവറിൽ നാല് റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പന്തും കോഹ്‌ലിയും അർധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Navdeep saini rishabh pant deepak chahar stars of india vs west indies t20 series

Next Story
‘നിരാശ തോന്നാറുണ്ട്, പക്ഷെ നിങ്ങള്‍ കൂടെ ഉണ്ടല്ലോ’; രോഹിത്തിനോട് മനസ് തുറന്ന് പന്ത്Rishabh Pant, Rishabh Pant Rohit Sharma, Rohit Sharma, rishabh pant batting, rishabh pant 65, pant plays 65-run knock, rishabh pant against west indies, india vs west indies, india beat west indies, virat kohli in rishabh pant, rishabh pant and virat kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express