Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ചന്തമേഴും ബൗണ്ടറി സേവുമായി ചന്ദം; തായ്‌ലൻഡ് താരത്തിന്റെ പ്രകടനം ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

ദീപ്തി ശർമയുടെ പന്തിൽ ജമീമയെ പുറത്താക്കാൻ കവർ പോയിന്റിൽ ചന്ദമെടുത്ത ക്യാച്ചും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി

Nattakam Chantam, Fielding, Womens T20 Challenge Final, നട്ടകം ചന്ദം, Cricket News, IE Malayalam, ഐഇ മലയാളം

വനിതാ ടി20 ചലഞ്ചിന്റെ കലാശപോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു ട്രെയിൽബ്ലെയ്സേഴ്സിന്റെ തായ്‌ലൻഡ് താരം നട്ടകൻ ചന്ദം നടത്തിയ തകർപ്പൻ ബൗണ്ടറി സേവ്. ജെമിമ റോഡ്രിഗസിന്റെ ബൗണ്ടറി ശ്രമം അവിസ്മരണീയമായി തടഞ്ഞ ചന്ദത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകം ഏറ്റെടുക്കുകയും ചെയ്തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയിൽബ്ലെയ്സേഴ്സ് 119 റൺസിന്റെ വിജയലക്ഷ്യമാണ് സൂപ്പർനോവാസിന് മുന്നിലുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ജെമിമയും താനിയയും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യാനായെത്തി. രണ്ടാം ഓവറിൽ സോഫി എറിഞ്ഞ ആദ്യ പന്ത് തന്നെ തേർഡ് മാനിലൂടെ ബൗണ്ടറിയിലെത്തിക്കാനായിരുന്നു ജെമിമയുടെ ശ്രമം. എന്നാൽ സ്ലിപ്പിൽ നിന്നും പന്തിന് പിന്നാലെ കുതിച്ച ചന്ദം ബൗണ്ടറിക്കരികിൽ വച്ച് ഉയർന്ന് ചാടി പന്ത് പിന്നിലേക്ക് തട്ടിമാറ്റി. താരം ബൗണ്ടറി കടന്നെങ്കിലും പന്ത് മൈതാനത്ത് തുടർന്നു. നാല് റൺസ് പ്രതീക്ഷിച്ച ആ പന്തിൽ സൂപ്പർനോവാസിന് ഡബിൾകൊണ്ട് ആശ്വസിക്കേണ്ടി വന്നു.

Also Read: കളി കാര്യമാകുന്നത് പവർ പ്ലേയിൽ; മുംബൈ-ഡൽഹി പോരാട്ടത്തിൽ കരുതിയിരിക്കേണ്ട താരങ്ങൾ

അവിടെയും അവസാനിച്ചില്ല പിന്നീട് ദീപ്തി ശർമയുടെ പന്തിൽ ജമീമയെ പുറത്താക്കാൻ കവർ പോയിന്റിൽ ചന്ദമെടുത്ത ക്യാച്ചും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ചന്ദത്തിന്റെ പ്രകടനത്തിൽ പ്രശംസയുമായി രംഗത്തെത്തിയത്.

മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ട്രെയിൽബ്ലേസേഴ്സ് കന്നി കിരീടവും ഉയർത്തി. ഫെെനലിൽ സൂപ്പർനോവാസിനെ 16 റൺസിന് തോൽപ്പിച്ചാണ് ട്രെയൽബ്ലേസേഴ്‌സ് വനിത ടി-20 കിരീടം നേടിയത്. ട്രെയൽബ്ലേസേ‌ഴ്‌സിന്റെ ആദ്യ കിരീടനേട്ടമാണിത്. ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽബ്ലേസേഴ്‌സിന്റെ 118 റൺസ് സൂപ്പർനോവയ്‌ക്ക് മറികടക്കാൻ സാധിച്ചില്ല. സൂപ്പർനോവയ്‌ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 102 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Nattakam chantam best fielding effort womens t20 challenge final

Next Story
കളി കാര്യമാകുന്നത് പവർ പ്ലേയിൽ; മുംബൈ-ഡൽഹി പോരാട്ടത്തിൽ കരുതിയിരിക്കേണ്ട താരങ്ങൾipl, ipl live score, ipl 2020, live ipl, mi vs dc, live ipl, ipl 2020 live score, ipl 2020 live match, live score, live cricket online, MI vs DC live score, mi vs dc today match, ipl live cricket score, ipl 2020 live cricket score, mi vs dc live cricket score, mi vs dc live Streaming, mi vs dc live match, star sports, hotstar, hotstar live cricket, cricket, cricket live, dream11 ipl live, mi vs dc live score, ipl live match
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express