ഭോപ്പാൽ: എഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി 69 മെഡലുകളുമായി ഇന്ത്യൻ കായികതാരങ്ങൾ മടങ്ങിയെത്തി. രാജ്യത്തിന്‍റെ അഭിമാനമായ താരങ്ങള്‍ക്ക് പല പാരിതോഷികങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും വാഗ്‌ദാനം വാക്കില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് ഇപ്പോഴും കാണാന്‍ സാധിക്കുന്നത്.

അത്തരത്തിലൊരാളാണ് മധ്യപ്രദേശുകാരൻ മൻമോഹൻ സിങ് ലോധിയ. പാരാഅത്‍ലറ്റായ ഇദ്ദേഹത്തിന് ജോലി നൽകാമെന്ന വാഗ്‌ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെയാണ് തെരുവിൽ ഭിക്ഷയെടുത്ത് താരം പ്രതിഷേധിച്ചത്. ഭോപ്പാലിലെ തെരുവിലിറങ്ങിയായിരുന്നു മൻമോഹൻ സിങ് ലോധിയയുടെ പ്രതിഷേധം.

2009 ൽ കൈ നഷ്ടപ്പെട്ട മൻമോഹൻ സംസ്ഥാന-ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. പാരാഅത്‍ലറ്റുകൾക്ക് സർക്കാർ ജോലി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് പലതവണ മുഖ്യമന്ത്രിയെ നേരിൽ കണ്ടെങ്കിലും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് തെരുവിലിറങ്ങാൻ​ മൻമോഹൻ സിങ് ലോധിയ തീരുമാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ