scorecardresearch

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പുതിയ പോസ്റ്റുമായി ഹാർദിക്കിന്റെ ഭാര്യ നടാഷ

ദമ്പതികൾ വേർപിരിഞ്ഞെന്നും, സ്വത്തിന്റെ 70% ഹാർദിക് നടാഷയ്ക്ക് കൈമാറേണ്ടിവരുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു

ദമ്പതികൾ വേർപിരിഞ്ഞെന്നും, സ്വത്തിന്റെ 70% ഹാർദിക് നടാഷയ്ക്ക് കൈമാറേണ്ടിവരുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു

author-image
Sports Desk
New Update
Natasa Stankovic, Hardik Pandya

ചിത്രം: ഇൻസ്റ്റഗ്രാം/ ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സെർബിയൻ മോഡലായ നടാഷ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് പാണ്ഡ്യയെ നീക്കം ചെയ്തതായി ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചൂണ്ടിക്കാണിച്ചതോടെയാണ് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദമ്പതികൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ചിത്രങ്ങൾ പങ്കിട്ടില്ലെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

Advertisment

ഇതോടെ, ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി, നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറികളും ചർച്ചയായി. "ആരോ തെരുവിലിറങ്ങാൻ പോകുന്നു" എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം അടുത്തിടെ നടാഷ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ദമ്പതികൾ വേർപിരിഞ്ഞെന്നും, ഹാർദിക് തൻ്റെ ആസ്തിയുടെ 70% നടാഷയ്ക്ക് കൈമാറേണ്ടിവരുമെന്നും ഊഹാപോഹങ്ങൾ ഉണ്ടായതിന് പിന്നാലെയയിരുന്നു ഈ പോസ്റ്റ്.

ചൊവ്വാഴ്ച, നടാഷ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ബാന്ദ്ര-വർളി സീ ലിങ്കിലൂടെയുള്ള ഡ്രൈവിങ് വീഡിയോ പങ്കിടുകയും ഇമോജികൾക്കൊപ്പം “ദൈവത്തെ സ്തുതിക്കുക...” എന്ന് കുറിക്കുകയും ചെയ്തു. അഭ്യൂഹങ്ങളിൽ പ്രതികരിക്കാൻ ദമ്പതികൾ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ, പുതിയ പോസ്റ്റുകൾ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

Advertisment

ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ടീമും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിൽ അടക്കം വലിയ രീതിയിലുള്ള വിമർശനമാണ് താരം നേരിട്ടത്. വിമർശനങ്ങളിൽ​ നിന്ന് രക്ഷ നേടാനായി, സഹതാപതരംഗം സൃഷ്ടക്കാനുള്ള പിആർ തന്ത്രമാണ് നിലവിലെ വിവാഹമോചന അഭ്യൂഹങ്ങൾ എന്നാണ് ഓൺലൈനിൽ​ ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നത്.

2020ൽ വിവാഹിതരായ ഹാർദികിനും നടാഷയ്ക്കും ഒരു മകനുണ്ട്. കോവിഡ് മഹാമരിയുടെ പശ്ചാത്തലത്തിൽ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്. നിലവിൽ വിവാഹ മോചനത്തെ കുറിച്ചുള്ള ദമ്പതികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read More Sports News Here

Divorce Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: