scorecardresearch

നടരാജന് മുന്നേറാൻ കഴിവുണ്ട്; എന്നാൽ ടെസ്റ്റിൽ എത്രത്തോളം സ്ഥിരത പുലർത്താനാവുമെന്നറയില്ല: ഡേവിഡ് വാർണർ

“അദ്ദേഹത്തിന്റെ കഴിവുകൾ അറിയാം. പക്ഷേ ടെസ്റ്റിലെ ഓവറുകൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. അതിനാൽ എനിക്ക് നൂറു ശതമാനം ഉറപ്പില്ല, ”വാർണർ പറഞ്ഞു

“അദ്ദേഹത്തിന്റെ കഴിവുകൾ അറിയാം. പക്ഷേ ടെസ്റ്റിലെ ഓവറുകൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. അതിനാൽ എനിക്ക് നൂറു ശതമാനം ഉറപ്പില്ല, ”വാർണർ പറഞ്ഞു

author-image
Sports Desk
New Update
David Warner, India vs Australia, Natarajan Test, Steve Smith and Warner, Sydney Test

ഐപിഎല്ലിൽ സൺ‌റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരമായിരിക്കുന്ന ടി നടരാജൻറെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് പ്രവേശനത്തിൽ സന്തുഷ്ടി അറിയിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. എന്നാൽ നടരാജന് എത്രത്തോളം സ്ഥിരത പുലർത്താനാവുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും വാർണർ പറഞ്ഞു.

Advertisment

ഐ‌പി‌എല്ലിലെ മികച്ച പ്രകടനത്തിനു ശേഷം ശേഷം നടരാജൻ നെറ്റ് ബൗളറായാണ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ചേർന്നെങ്കിലും പിന്നീട് ഏകദിന, ടി 20 ഇന്റർനാഷണൽ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലും നടരാജനെ ഉൾപ്പെടുത്തി.

തന്റെ ടി 20 വിജയം ടെസ്റ്റ് മത്സരരംഗത്തും തുടരാൻ നടരാജന് കഴിയുമോ എന്ന ചോദ്യത്തിനാണ് അക്കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്ന് സൺറൈസേഴ്സ് നായകനായ വാർണർ മറുപടി നൽകിയത്.

“നല്ല ചോദ്യം പക്ഷെ എനിക്ക് ഉറപ്പില്ല. അവന്റെ (നടരാജൻ) രഞ്ജി ട്രോഫി സ്ഥിതിവിവരക്കണക്കുകളും അവൻ പകൽ മത്സരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അതിനായി അറിയേണ്ടതുണ്ട്.

Advertisment

“അദ്ദേഹത്തിന്റെ കഴിവുകൾ അറിയാം. പക്ഷേ ടെസ്റ്റിൽ തുടർച്ചയായുള്ള ഓവറുകൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. അതിനാൽ എനിക്ക് നൂറു ശതമാനം ഉറപ്പില്ല, ”വാർണർ ഒരു വെർച്വൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാലും, ഫസ്റ്റ് ക്ലാസ് തലത്തിൽ റെഡ് ബോൾ ക്രിക്കറ്റിൽ തന്റെ കഴിവ് കാണിച്ച മുഹമ്മദ് സിരാജിനെപ്പോലെ നടരാജനും ഇത് ചെയ്യാൻ കഴിയുമെന്നും വാർണർ കൂട്ടിച്ചേർത്തു.

“സിറാജിനെക്കുറിച്ച് എനിക്കറിയാം, രഞ്ജി ട്രോഫിയിൽ അദ്ദേഹം എത്ര നന്നായി മുന്നേറിയിരുന്ന്, ആവർത്തിച്ചുള്ള ഓവറുകൾ ബാക്കപ്പ് ചെയ്തിരുന്നു. അദ്ദേഹം (സിറാജ്) എങ്ങനെയാണ് അരങ്ങേറ്റം കുറിച്ചതെന്ന് നോക്കുമ്പോൾ, ആ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയാൽ നടരാജനും അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”വാർണർ പറഞ്ഞു.

“നടരാജൻ വളരെ നല്ല ബൗളറാണ്. എനിക്ക് അത് കാണാൻ കഴിഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു, ”വാർണർ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി പൂർണ്ണ ഫിറ്റ്നസ് നേടുന്ന കാര്യത്തിൽ തനിക്ക് വളരെയധികം സംശയമുണ്ടെന്നും ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പർ ഓപ്പണർ ഡേവിഡ് വാർണർ പറഞ്ഞു.

“ഇന്നും നാളെയും ഞങ്ങൾക്ക് പരിശീലന സെഷനുകളുണ്ട്, അതിനാൽ എന്റെ അവസ്ഥ എന്താണെന്നത് സംബന്ധിച്ച് നിങ്ങൾക്ക് കൂടുതൽ സൂചനകൾ നൽകാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസമായി എനിക്ക് പരിശീലനം ലഭിച്ചിട്ടില്ല. എന്നാൽ ഇന്നും നാളെയും കഴിഞ്ഞാൽ ഞാൻ എങ്ങനെയാണെന്ന് മനസ്സിലാവും. ഞാൻ നൂറു ശതമാനത്തിലെത്തുമോ എന്ന കാര്യത്തിൽ വളരെ സംശയമുണ്ട്,” വാർണർ പറഞ്ഞു.

Read More: നടരാജൻ ടെസ്റ്റ് ടീമിലേക്ക്; അവസാന രണ്ട് ടെസ്റ്റിലും രോഹിത് ശർമ വൈസ് ക്യാപ്റ്റൻ

David Warner

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: