ലാഹോര്‍: വിക്കറ്റ് നേടിയ ശേഷം പലതരത്തില്‍ ആഘോഷിക്കുന്ന ബോളര്‍മാരെ കണ്ടിട്ടുണ്ട്. ബാറ്റ്സ്മാന്മാരെ ആദരവോടെ യാത്രയാക്കുന്നവരും അപമാനിച്ച് പറഞ്ഞയക്കുന്നവരും മുതല്‍ ടീമിനൊപ്പം ആഘോഷിക്കുന്നവര്‍ വരെ. ഇവിടെ ഇതുവരെ കണ്ടതില്‍ നിന്നുമെല്ലാം വ്യത്യസ്തമായൊരു ‘വിക്കറ്റ് ആഘോഷമാണ്’ ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
സെന്‍ട്രല്‍ പഞ്ചാബും സിന്ധുവും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഫവാദ് അലം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു. 2015 ന് ശേഷം ഫവാദ് രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. സെഞ്ചുറിക്ക് അരികെ എത്തി നില്‍ക്കെ ഫവാദ് നസീം (92) ഷായുടെ പന്തില്‍ കീപ്പറിന് ക്യാച്ച് നല്കി പുറത്തായി. പിന്നെയായിരുന്നു രസകരമായ സംഭവം.
نسیم نے بھی فواد عالم کے سامنے ہاتھ جوڑ دئیے RESPECT pic.twitter.com/DNLOX7cU4I
— Rashid Latif راشد لطیف (@iRashidLatif68) October 30, 2019
സെഞ്ചുറിക്കരികെ ബാറ്റ്സ്മാനെ പുറത്താക്കിയത് ആഘോഷിക്കുന്നതിന് പകരം പതിനാറുകാരനായ നസീം അമ്പരപ്പിക്കുന്ന പക്വതയോടെയാണ് ഫവാദിനെ യാത്രയാക്കിയത്. വിക്കറ്റ് ആഘോഷിക്കുന്നതിന് പകരം ഫവാദിനെ കൈകള്‍ കൂപ്പി ആദരിച്ചായിരുന്നു നസീം മടക്കി അയച്ചത്.
ആദ്യ ഇന്നിങ്സില്‍ 78 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് നസീം വീഴ്ത്തിയത്. ഈ പ്രകടനത്തിന്റെ കരുത്തില്‍ സെന്‍ട്രല്‍ പഞ്ചാബ് സിന്ധിനെ 256 റണ്‍സിന് പുറത്താക്കി. എന്നാല്‍ മത്സരം സമനിലയായി. അതേസമയം, ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാക്കിസ്ഥാന് ടീമില്‍ നസീം ഇടം നേടിയിട്ടുണ്ട്.