Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

‘ഐ ലവ് യു സെറീന’; കലാശ പോരിന് ഇറങ്ങും മുമ്പേ ഹൃദയം ജയിച്ച് ‘ചിരിക്കുടുക്ക’ ഒസാക്ക

20 കാരിയായ ഒസാക്കയുടെ കരിയറിലെ ഏറ്റവും വലിയ ഫൈനലിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ഒരു ഗ്രാന്റ് സ്ലാം സിങ്കിള്‍സിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ജപ്പാന്‍ വനിതയാണ് ഒസാക്ക

ഇത്തവണത്തെ യുഎസ് ഓപ്പണ്‍ വനിതാ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയായ താരം ജപ്പാന്റെ നവോമി ഓസാക്കയാണ്. ടെന്നീസിന്റെ മുഖ്യധാരയില്‍ അത്രയും കേട്ട് പരിചയമില്ലാത്ത ആ പേരായിരിക്കും ഫൈനലില്‍ ഇതിഹാസ താരം സെറീന വില്യംസ് ഇറങ്ങുമ്പോൾ സ്‌കോര്‍ ബോര്‍ഡിന്റെ മറുവശത്തുണ്ടാവുക.

സെറീനയുടെ കളി കണ്ടാണ് ഒസാക്ക വളര്‍ന്നത്. ടെന്നീസ് റാക്കറ്റെടുത്തത് സെറീനയെ പോലെ ആവാനായിരുന്നു. സെമിയില്‍ ജയിച്ചതിന് പിന്നാലെ അഭിമുഖത്തില്‍ സെറീനയെ നേരിടുന്നതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഒസാക്ക നല്‍കിയ മറുപടി കളിയ്ക്ക് പുറത്ത് എത്ര മാത്രം ഈ 20 കാരി സെറീന എന്ന ഇതിഹാസ വനിതയെ സ്‌നേഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

ഫൈനല്‍ പ്രവേശനത്തിന്റെ ആവേശത്തില്‍ നില്‍ക്കുകയായിരുന്ന ഒസാക്കയുടെ അരികിലെത്തിയ അവതാരകന്‍, എന്ത് സന്ദേശമാണ് സെറീനയ്ക്കായി നല്‍കാനുള്ളതെന്ന് ചോദിച്ചു. ‘ഐ ലവ് യൂ’ എന്നായിരുന്നു ഒസാക്കയുടെ മറുപടി. പറഞ്ഞതും അവള്‍ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു. കോര്‍ട്ടിലെ പോരാളിയില്‍ നിന്നും 20 കാരിയായ ആരാധികയായി ഒസാക്ക ആ നിമിഷം മാറി.

ടൂര്‍ണമെന്റിലുടനീളം ഒസാക്കയുടെ പോസ്റ്റ് മാച്ച് അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു. തുറന്ന് സംസാരിക്കുന്ന ഒസാക്കയുടെ രീതിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. സെമിയില്‍ 13 ബ്രേക്ക് പോയിന്റുകള്‍ സേവ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ”കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ സെറീനയ്‌ക്കെതിരെ കളിക്കുന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത” എന്നായിരുന്നു ഒസാക്കയുടെ മറുപടി. ”ഞാനുമൊരു കുട്ടിയായിരുന്നു. സെറീനയ്‌ക്കെതിരെ ഗ്രാന്റ് സ്ലാം ഫൈനലില്‍ കളിക്കുന്നത് സ്വപ്‌നം കണ്ടാണ് വളര്‍ന്നത്”

അതേസമയം, മത്സരത്തിന് ഇറങ്ങുമ്പോള്‍ തന്റെ ഐഡലല്ല എതിരെയുള്ളത് വെറും എതിരാളി മാത്രമാണെന്ന് ചിന്തിക്കണമെന്നും ഒസാക്ക പറഞ്ഞു. തന്റെ കരിയറിലെ ആദ്യ കിരീടം ഒസാക്ക നേടിയത് ഇന്ത്യന്‍ വെല്‍സിലായിരുന്നു. അതും ഈ വര്‍ഷം. 20 കാരിയായ ഒസാക്കയുടെ കരിയറിലെ ഏറ്റവും വലിയ ഫൈനലിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ഒരു ഗ്രാന്റ് സ്ലാം സിങ്കിള്‍സിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ജപ്പാന്‍ വനിതയാണ് ഒസാക്ക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Naomi osaka tells serena williams i love you after reaching us open final watch video

Next Story
ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യൻ നിരയിൽ രണ്ട് അഴിച്ചുപണികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com