Latest News

അട്ടിമറി ആവർത്തിക്കാനാകാതെ മിൽമാൻ; ജോക്കോവിച്ചും 20കാരി ഒസാക്കയും സെമിയിൽ

തുടർച്ചയായ പന്ത്രണ്ടാം തവണയാണ് ജോക്കോവിച്ച് സെമിഫൈനലിലെത്തുന്നത്

യു.എസ് ഓപ്പൻ സെമിഫൈനലിൽ തുടർച്ചയായ പന്ത്രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ച് നോവാക്ക് ജോക്കോവിച്ച്. ക്വർട്ടറിൽ ഓസ്ട്രേലിയയുടെ ജോൺ മിൽമാനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിയിലെത്തിയത്. പ്രാഥമിക ഘട്ടത്തിൽ ലോക രണ്ടാം നമ്പർ താരം റൊജർ ഫെഡററെ അട്ടിമറിച്ചെത്തിയ മിൽമാൻ ജോക്കോവിച്ചിനും വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.

മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് മുൻ ചാമ്പ്യാനോട് സീഡ്പോലുംചെയ്യാത്ത അമ്പത്താഞ്ചാം റങ്ക്കാരൻ പരാജയം സമ്മതിച്ചത്. നിലവിൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ജോക്കോവിച്ചിന് സ്ഥാനം മെച്ചപ്പടുത്താനുള്ള അവസരം കൂടിയാണിത്. സെമിയിൽ ജപ്പാന്റെ കെയ് നിഷികോരിയാണ് ജോക്കോവിച്ചിന്റെ എതിരാളി.

വനിത വിഭാഗത്തിൽ ജപ്പാന്റെ തന്നെ നവോമി ഒസാക്ക സെമിയിൽ എത്തിയിട്ടുണ്ട്. ഉക്രെയിനിന്റെ ലെസിയ വിക്ടോറിവാനെ പരാജയപ്പെടുത്തിയാണ് 20 വയസുകാരി ഒസാക്ക യു.എസ് ഓപ്പൻ സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ വിജയം. കേവലം 57 മിനിറ്റുകൾക്കൊണ്ടായിരുന്നു ലെസിയ വിക്ടോറിവാനെ ഒസാക്ക കീഴടക്കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Naomi osaka novak djokovic to reach us open semifinals

The moderation of comments is automated and not cleared manually by malayalam.indianexpress.com