scorecardresearch

നെഹ്റു ട്രോഫി വള്ളംകളി: നടുഭാഗം ചുണ്ടന്‍ ജലരാജാവ്

പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടന്‍

പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടന്‍

author-image
WebDesk
New Update
നെഹ്റു ട്രോഫി വള്ളംകളി: നടുഭാഗം ചുണ്ടന്‍ ജലരാജാവ്

കുട്ടനാട്: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍. പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടന്‍. കഴിഞ്ഞ കൊല്ലവരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു ജേതാക്കളായത്. ചമ്പക്കുളം ചുണ്ടന് രണ്ടാം സ്ഥാനം. കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ.

Advertisment

ഇതോടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കം കുറിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കര്‍ ജലമേളയില്‍ മുഖ്യാതിഥിയായി എത്തുന്നത്. 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജലമേള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 10ന് നടത്തേണ്ടിയിരുന്ന വള്ളംകളി പ്രളയത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വള്ളംകളിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ട് വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടർന്ന് മാസ്ഡ്രില്ലും ഉണ്ടായിരുന്നു.

Nehru Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: