/indian-express-malayalam/media/media_files/uploads/2023/08/Karthi-Selvam.jpg)
കാര്‍ത്തി സെല്‍വം
കാര്‍ത്തി സെല്‍വം, ഇന്ത്യയുടെ പുരുഷ ടീമിലെ സ്റ്റാര്‍ പെര്‍ഫോമര്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ (എസിടി) ഇന്ത്യക്കായി നിര്‍ണായക പ്രകടനം കാഴ്ചവച്ച താരം. തന്റെ വിജയത്തിനായി ത്യാഗങ്ങള്‍ ചെയ്ത മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായെന്ന സംതൃപ്തിയിലാണ് കാര്‍ത്തിയിപ്പോള്‍.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഹോക്കി ടീമില്‍ എത്തുന്ന ആദ്യ തമിഴ്നാട് സ്വദേശിയാണ് കാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പിലായിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. ഈ വര്‍ഷത്തെ എസിടി ടൂര്‍ണമെന്റില്‍ രണ്ട് ഗോളുകള്‍ നേടിയ താരം നിരവധി അസിസ്റ്റുകളും നല്‍കി.
മലേഷ്യയ്‌ക്കെതിരെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നേടിയ ആദ്യ ഗോളാണ് ഞാന്‍ എന്നും നെഞ്ചില്‍ സൂക്ഷിക്കുന്ന ഓര്‍മ്മ. ഞാൻ കളിക്കുന്നത് എന്റെ കുടുംബാംഗങ്ങള്‍ ആദ്യമായി കണ്ട മത്സരം കൂടിയായിരുന്നു അത്,” കാർത്തി പറഞ്ഞു.
ഗോള്‍ നേടിയ ശേഷം ഞാന്‍ ആദ്യം നോക്കിയത് എന്റെ മാതാപിതാക്കളെയാണ്. അവരുടെ മുഖത്തെ ചിരി എനിക്ക് മറക്കാനാകില്ല. വര്‍ഷങ്ങളോളമായി തുടര്‍ന്ന പ്രതിസന്ധികള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കെല്ലാം ആ നിമിഷം അര്‍ത്ഥമുണ്ടായി, കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ 'സ്പെഷ്യല്‍' എന്ന ടാഗ് ലൈനോടെയായിരുന്നു ചെന്നൈയിലെ മേയര്‍ റാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ കാര്‍ത്തി കളിച്ചിരുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ചെന്നൈയില്‍ അരങ്ങേറുകയാണെന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തിക്ക് എന്തെന്നില്ലാത്ത ആവേശമായിരുന്നു.
ഓരോ തവണ കളത്തിലിറങ്ങുമ്പോഴും അവിശ്വസനീയമായ മാനസികാവസ്ഥയാണ്. പ്രത്യേകിച്ചും ഹോക്കിയെ ആരാധിക്കുന്നവര്‍ നമുക്കായി ആര്‍ത്ത് വിളിക്കുമ്പോള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഞങ്ങളുടെ കളികാണാനെത്തി, എന്നി പിന്തുണച്ചു, ഇതെല്ലാം ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്, കാര്‍ത്തി പറഞ്ഞു.
പുരുഷ ടീമിലെ സ്ഥിരസാന്നിധ്യമാകാനൊരുങ്ങുകയാണ് കാര്‍ത്തി. ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസും അടുത്ത വര്‍ഷത്തെ ഒളിമ്പിക്സുമാണ് കാര്‍ത്തിയെ കാത്തിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us