‘ഞാനും ഷൊഹൈബും അത് തീരുമാനിച്ചു’; രഹസ്യം വെളിപ്പെടുത്തി സാനിയ മിര്‍സ

‘ഇന്ന് ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷൊഹൈബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്’- സാനിയ

ഗോവ: തനിക്കും ഷൊഹൈബ് മാലിക്കിനും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം ‘മിര്‍സ മാലിക്’ എന്നായിരിക്കുമെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ഷൊഹൈബിന് ഇഷ്ടമെന്നും സാനിയ പറഞ്ഞു.

‘ഇന്ന് ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷൊഹൈബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് എന്നെങ്കിലും ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം ‘മാലിക്’ എന്ന് മാത്രമാക്കാതെ ‘മിര്‍സ മാലിക്’ എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത്. ഭര്‍ത്താവിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം’, സാനിയ പറഞ്ഞു. 2018 ഗോവ ഫെസ്റ്റില്‍ ‘ലിംഗ വിവേചനം’ എന്ന വിഷയത്തില്‍ സംവാദത്തിനെത്തിയതായിരുന്നു സാനിയ.

തനിക്ക് വ്യക്തിജീവിതത്തില്‍ നേരിടേണ്ടിവന്നിട്ടുള്ള ലിംഗവിവേചനവും സാനിയ പങ്കുവെച്ചു. തന്റെ മാതാപിതാക്കളോട് ചില ബന്ധുക്കള്‍ നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ കുടുംബപ്പേര് നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന സാനിയ പറയുന്നു.

”ഞങ്ങള്‍ രണ്ടു സഹോദരിമാരായിരുന്നു, ഒരു സഹോദരന്‍ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. മാതാപിതാക്കളോട് നിങ്ങള്‍ക്ക് മകനുണ്ടായിരുന്നെങ്കില്‍ എന്നു പറയുന്ന അങ്കിള്‍മാരോടും ആന്‍രിമാരോടും ഞങ്ങള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മകള്‍ എന്നാല്‍ മകള്‍ തന്നെയായിരുന്നു, കുടുംബപ്പേര് നിലനിര്‍ത്താന്‍ മകന്‍ വേണമെന്നില്ലായിരുന്നു.” 31 കാരിയായ താരം പറയുന്നു.

വിവാഹത്തിന് ശേഷം ഞാന്‍ എന്റെ സര്‍നെയിം മാറ്റിയില്ല, ഇത് അങ്ങനെ തന്നെ ആയിരിക്കും. കുടുംബപ്പേര് നിലനില്‍ക്കും’ സാനിയ കൂട്ടിച്ചേര്‍ത്തു. കായികരംഗത്ത് പുരുഷ താരങ്ങളും വനിതാ താരങ്ങളും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനമുണ്ടെന്നും വനിത താരങ്ങളോടുള്ള ആളുകളെ സമീപനത്തില്‍ മാറ്റം വരണമെന്നും താരം വ്യക്തമാക്കി.

ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇരുവരും നേരിടുന്ന പ്രധാനചോദ്യം കുട്ടികളാകുന്നില്ലേ എന്നാണ്. എന്നാല്‍ ഇതിനെല്ലാം സാനിയ മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉത്തരം പറയാനാകില്ല. കുട്ടികള്‍ ഉണ്ടാകുമെന്നോ അവന്‍ കായികതാരമാകുമെന്നോ ആര്‍ക്ക് പറയാനാകും. എന്നാല്‍ ചിലപ്പോള്‍ അവന്‍ ഒരു നടനോ, അദ്ധ്യാപകനോ ഡോക്ടറോ ആകുമായിരിക്കും.

ഇന്ത്യാക്കാരി എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നവളാണ് താനെന്നും പാകിസ്താന്‍ കാരനായതില്‍ അഭിമാനിക്കുന്നയാളാണ് തന്റെ ഭര്‍ത്താവെന്നും ഭാര്യഭര്‍ത്താക്കന്മാരായി ഇരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് തങ്ങള്‍ ഇരുവരുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. വനിതാ ഡബിള്‍സിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദില്‍ ജനിച്ചയാളും ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിക്കുന്നയാളുമാണ്. ഷൊയബ് മാലിക്കാകട്ടെ പാകിസ്താനില്‍ ജനിച്ച് അവരുടെ ടീമിനാണ് കളിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: My child will have surname mirza malik sania mirza

Next Story
ബിസിസിഐ-കെസിഎ ചർച്ചകൾ തുടങ്ങി; ചെന്നൈ സൂപ്പർ കിംഗ്‌സ് കേരളത്തിലേക്ക്?IPL 2020, CSK, Chennai Super Kings, ഐപിഎൽ, ചെന്നൈ സൂപ്പർ കിങ്സ്, IPL News, Cricket News, Chennai Super KIngs Squad, Chennai Super KIngs Schedule, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com