‘വിരാട് കോഹ്ലിയോട് തന്നെ ചോദിക്കാം ഏത് കൊച്ചിനെ വേണമെന്ന്’; ഗവാസ്കർ

വിഷയത്തിൽ വിരാട് കോഹ്ലി തന്റെ ഭാഗം വിശദീകരിക്കണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു

Team India, ടീം ഇന്ത്യ, Cricket, ക്രിക്കറ്റ്, ഇന്ത്യൻ കോച്ച്, Indian Cricket Team Coach, India, Anil Kumble, Virat Kohli, Anil Kumble vs Virat Kohli

ന്യൂഡൽഹി: പരിശീലക സ്ഥാനത്തു നിന്നുള്ള അനിൽ കുംബ്ലെയുടെ പടിയിറക്കത്തിന് പിന്നാലെ പുകഞ്ഞ് തുടങ്ങിയ ഇന്ത്യ ക്രിക്കറ്റ് രംഗത്തെ കാർമേഘങ്ങൾ കൂടുതൽ രൂക്ഷമായ സ്ഥിതിയിലേക്ക്. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിനെ തിരഞ്ഞെടുക്കുന്ന ചുമതല ടീമംഗങ്ങൾക്ക് തന്നെ നൽകുന്നതാണ് നല്ലതെന്ന് രൂക്ഷമായ ഭാഷയിൽ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ കുറ്റപ്പെടുത്തി.

തർക്കവുമായി ബന്ധപ്പെട്ട് അനിൽ കുംബ്ലെ തന്റെ ഭാഗം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് ഇട്ടതിന് ശേഷം, കോഹ്ലിയുടെ മറുപടി കൂടി കേൾക്കേണ്ടതുണ്ടെന്ന് ഗവാസ്കർ പറഞ്ഞു. സംഭവത്തിൽ കോഹ്ലി മൗനം വെടിയണമെന്നും അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കണമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.

“കോഹ്ലി തന്റെ ഭാഗം വിശദീകരിക്കണം. മാത്രമല്ല, കോഹ്ലി അതൃപ്തി പറഞ്ഞിട്ടുണ്ടെന്ന് കുംബ്ലെയോട് ബിസിസിഐയിൽ ആരാണ് പറഞ്ഞതെന്നും വ്യക്തമാകണം. ഇതാണ് ഇക്കാര്യത്തിലെ എന്റെ അഭിപ്രായം” ഗവാസ്കർ പറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റ് ടീമിം, ക്യാപ്റ്റനും കോച്ചിനെ ഇഷ്ടമല്ലാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഇപ്പോൾ കോച്ചില്ലാതെയാണ് അവർ വെസ്റ്റ് ഇന്റീസിലുള്ളത്. ഈ സാഹചര്യത്തിൽ അവരോട് തന്നെ ചോദിക്കുന്നതല്ലേ നല്ലത്? നോക്കൂ കുട്ടികളെ, നിങ്ങൾക്ക് ആരെയാണ് കോച്ചായി വേണ്ടത് എന്ന് നമുക്ക് അവരോട് തന്നെ ചോദിക്കാം. അപ്പോൾ പിന്നെ പ്രശ്നങ്ങളൊന്നും ഇനിയുണ്ടാകില്ലല്ലോ. എട്ടോ പത്തോ അപേക്ഷകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. അതിലാരെ വേണമെന്ന് നമുക്ക് അവരോട് തന്നെ ചോദിക്കാം.” ഗവാസ്കർ പറഞ്ഞു.

കോച്ചിന്റെ രീതികളോട് പൊരുത്തപ്പെടാനാകുന്നില്ലെന്ന കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിനും ക്രിക്കറ്റ് ടീമംഗങ്ങൾക്കെതിരായാണ് ഗവാസ്കർ പ്രതികരിച്ചത്. എന്താണ് കോച്ചുമായുള്ള പ്രശ്നമെന്ന് കളിക്കാർ വിശദമാക്കണം എന്നും അദ്ദേഹം പറഞ്ഞു. “എന്തുകൊണ്ടാണ് അവർക്ക് അനിൽ കുംബ്ലെയുമായി ചേർന്ന് പോകാൻ സാധിക്കാതിരുന്നതെന്ന് നമുക്ക് കാത്തിരുന്ന് അറിയാം” ഗവാസ്കർ പറഞ്ഞു.

“ഞാനിത് പറയാൻ കാരണം അടുത്ത കോച്ചാണ്. അടുത്ത കോച്ചിന് ഇപ്പോൾ നിശ്ചയമായും താൻ എവിടെയാണ് നിൽക്കുന്നതെന്ന് അറിയാം. രാവിലെ 9.30 യ്ക്ക് റിപ്പോർട്ട് ചെയ്യാൻ പറയുന്നത്, കൂടുതൽ സമയം നെറ്റ്സിൽ പരിശീലിക്കാൻ പറയുന്നത്, 50 ക്യാച്ചുകൾ കൂടുതൽ പരിശീലിക്കാൻ പറയുന്നത്, 20 തവണ കൂടുതൽ നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെടുന്നത് എല്ലാം ചിലപ്പോൾ കളിക്കാർക്ക് അധിക ബാധ്യത ആയേക്കും. അടുത്ത കോച്ചിന്റെ നന്മയ്ക്ക് ഈ കാര്യങ്ങളെല്ലാം വ്യക്തമാക്കേണ്ടതുണ്ട്.”​ഗവാസ്കർ ചൂണ്ടിക്കാട്ടി.

കളി നടക്കുമ്പൾ ക്യാപ്റ്റനാണ് ടീമിന്റെ ചുമതലയെന്ന് പറഞ്ഞ ഗവാസ്കർ ഫീൽഡിന് പുറത്ത് ടീം മാനേജരോ കോച്ചോ ആണ് ടീമിന്റെ ചുമതലക്കാരെന്നും വ്യക്തമാക്കി.

അഞ്ച് ഏകദിന മത്സര പരമ്പരയ്ക്കും ഒരു ട്വന്റി ട്വന്റി മത്സരത്തിനുമായി ഇന്ത്യൻ ടീമിപ്പൾ വെസ്റ്റ് ഇന്റീസിലാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: My advice to virat kohli would be to make a statement and make things clear says sunil gavaskar

Next Story
കുംബ്ലെ രാജിവെച്ചില്ലെങ്കിൽ നായകസ്ഥാനം ഒഴിയുമെന്ന് കോഹ്ലി ഭീഷണിമുഴക്കി! അവസാനം ‘ബിഗ് ത്രീ’യും കുംബ്ലെയെ കൈവിട്ടുKumble, Kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com