/indian-express-malayalam/media/media_files/2026/01/04/mustafizur-rahman-ipl-bangladesh-cricketer-2026-01-04-11-13-19.jpg)
Source: X
Bangladesh T20 World Cup: ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ എല്ലാം ശ്രീലങ്കയിലേക്ക് മാറ്റണം എന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശ് കായിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആണ് ബിസിബിയുടെ നീക്കം. ബംഗ്ലാദേശ് കളിക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന വാദവുമായാണ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണം എന്ന ആവശ്യം.
ബംഗ്ലാദേശ് താരം മുസ്താഫിസൂർ റഹ്മാനെ ബിസിസിഐയുടെ നിർദേശത്തെ തുടർന്ന് ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്ക്വാഡിൽ നിന്ന് പുറത്താക്കിയിരുന്നു. ഡിസംബറിൽ നടന്ന ഐപിഎൽ താര ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കൊൽക്കത്താ നൈറ്റ്റൈഡേഴ്സ് ബംഗ്ലാദേശിന്റെ ഇടംകയ്യൻ പേസറെ സ്വന്തമാക്കിയത്.
Also Read: Hardik Pandya; 6, 6, 6, 6, 6, 4; 62 പന്തിൽ 66; പിന്നെ സെഞ്ചുറിയിലെത്തിയത് 6 പന്തിൽ നിന്ന്
ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയുടെ നാല് മത്സരങ്ങൾ ആണ് ഇന്ത്യയിൽ നടക്കുന്നത്. മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലും ഒരെണ്ണം മുംബൈയിലും. ഈ നാല് മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണം എന്ന് ബംഗ്ലാദേശ് ഗവൺമെന്റ് അഡ്വൈസറായ ആസിഫ് നസ്റുൾ പറഞ്ഞു. ഈ ആവശ്യം താൻ ജയ് ഷാ തലവനായ ഐസിസിക്ക് മുൻപിൽ വെച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഐപിഎൽ കരാറുള്ള ഒരു ബംഗ്ലാദേശ് കളിക്കാരന് ഇന്ത്യയിൽ കളിക്കാനാവുന്നില്ല. ഇതിലൂടെ ബംഗ്ലാദേശ് ദേശിയ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുക സുരക്ഷിതമായി തോന്നുന്നില്ല എന്നും ആസിഫ് നസ്റുൾ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
Also Read: Vaibhav Suryavanshi: ക്യാപ്റ്റനായി അരങ്ങേറി ചരിത്രമെഴുതി വൈഭവ്; പക്ഷേ നിരാശപ്പെടുത്തി മടങ്ങി
ബംഗ്ലാദേശിന്റെ ട്വന്റി20 ലോകകപ്പിലെ ലീഗ് ഘട്ടത്തിലെ ഇന്ത്യയിലെ മത്സര ക്രമം ഇങ്ങനെ,
ഫെബ്രുവരി 7 - എതിരാളി വെസ്റ്റ് ഇൻഡീസ്- വേദി -കൊൽക്കത്ത
ഫെബ്രുവരി 9 - എതിരാളി ഇറ്റലി- വേദി കൊൽക്കത്ത
ഫെബ്രുവരി 14 എതിരാളി ഇംഗ്ലണ്ട്- വേദി കൊൽക്കത്ത
ഫെബ്രുവരി 17- എതിരാളി നേപ്പാൾ- വേദി മുംബൈ
ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം ഇങ്ങനെ
ടൂർണമെന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ബംഗ്ലാദേശിന്റെ മത്സരങ്ങളുടെ വേദി മാറ്റുക സാധ്യമല്ല എന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു. "ആരുടെയെങ്കിലും ഒക്കെ താൽക്കാലിക താൽപ്പര്യങ്ങൾക്കോ തോന്നലുകൾക്കോ വഴങ്ങി മത്സരങ്ങൾ മാറ്റാൻ പറ്റില്ല. അതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ബംഗ്ലാദേശിന് എതിരെ കളിക്കുന്ന ടീമിനെ കുറിച്ച് ചിന്തിക്കൂ.അവരുടെ ഫ്ളൈറ്റ് ടിക്കറ്റ്, താമസിക്കാനായി ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലുകൾ." ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.
Also Read: Vaibhav Suryavanshi: ക്യാപ്റ്റനായി അരങ്ങേറി ചരിത്രമെഴുതി വൈഭവ്; പക്ഷേ നിരാശപ്പെടുത്തി മടങ്ങി
ഇന്ത്യയും പാക്കിസ്ഥാനും ഇരു രാജ്യങ്ങളിലും കളിക്കില്ല എന്ന ധാരണയിൽ നേരത്തെ തന്നെ എത്തിയതോടെ പാക്കിസ്ഥാന്റെ ടി20 മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്താഫിസുർ റഹ്മാനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് നിർദേശിച്ചത്.
Read More: Sanju Samson Century; സഞ്ജുവിനും രോഹനും സെഞ്ചുറി; കേരളത്തിന്റെ തൂക്കിയടിയിൽ വീണ് ജാർഖണ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us