scorecardresearch

വെടിക്കെട്ട് വിജയ്; ഒരോവറിൽ നേടിയത് 26 റൺസ്

മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇലവനിൽ തന്നെയാണ് മുരളി വിജയ് ലക്ഷ്യം വെക്കുന്നത്

മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇലവനിൽ തന്നെയാണ് മുരളി വിജയ് ലക്ഷ്യം വെക്കുന്നത്

author-image
Sports Desk
New Update
വെടിക്കെട്ട് വിജയ്; ഒരോവറിൽ നേടിയത് 26 റൺസ്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരം വിജയിക്കാനായില്ലെങ്കിലും ഇന്ത്യൻ താരങ്ങളെല്ലാം തിളങ്ങിയത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നു. ഇന്ത്യയുടെ പ്രകടനത്തിൽ എടുത്ത് പറയേണ്ടത് മുരളി വിജയ്‍യുടെ ഇന്നിങ്ങ്സാണ്.

Advertisment

ടെസ്റ്റ് ക്രിക്കറ്റ് സ്പെഷ്യലിസ്റ്റായ മുരളി വിജയ്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവൻ താരങ്ങളെ നന്നായി പ്രഹരിക്കുന്ന കാഴ്ചയാണ് സിഡ്നിയിൽ കണ്ടത്. 132 പന്തിൽ നിന്നും 129 റൺസാണ് താരം അടിച്ചു കൂട്ടിയത്. സെഞ്ചുറി തികയ്ക്കുന്നതിനിടയിൽ ഒരോവറിൽ 26 റൺസും താരം അടിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പാർട് ടൈ ബോളർ ജേക് കാർഡറാണ് വിജയ്‍യുടെ ബാറ്റിങ് വെടിക്കെട്ടിന് ഇരയായത്.

മത്സരത്തിൽ കാർഡൾ എറിഞ്ഞ ആദ്യ ഓവറിൽ തന്നെയായിരുന്നു വിജയ്‍യുടെ ബാറ്റിങ് വെടിക്കെട്ട്. ആദ്യ രണ്ട് പന്തുകൾ ബൗണ്ടറി പായിച്ചായിരുന്നു വിജയ് തുടങ്ങിയത്. മൂന്നാം പന്ത് സിക്സർ നേടി. നാലാം പന്തിൽ രണ്ട് റൺസ് ഓടിയെടുക്കുകയും അഞ്ചാം പന്തിൽ വീണ്ടും സിക്സർ നേടുകയും ചെയ്തു. ആറാം പന്തിൽ കാർഡറെ ബൗണ്ടറി കടത്തി സെഞ്ചുറി തികച്ചു.

Advertisment

മികച്ച ബാറ്റിങ് പുറത്തെടുത്തതോടെ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇലവനിൽ തന്നെയാണ് മുരളി വിജയ് ലക്ഷ്യം വെക്കുന്നത്. യുവതാരം പൃഥ്വി ഷാ പരുക്കേറ്റ് പുറത്തായതോടെ രാഹുലിനൊപ്പം മുരളി വിജയ് തന്നെയാകും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുക.

Australian Cricket Team Indian Cricket Team India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: