ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടിയാണ് മുരളി വിജയ് ഇന്ത്യൻ ടീമിലേക്ക് ശക്തമായ മടങ്ങി വരവ് നടത്തിയത്. കരിയറിലെ പത്താം സെഞ്ചുറിയാണ് വിജയ് തികച്ചത്. 128 റൺസ് നേടിയ വിജയ്യുടെ ഇന്നിങ്സ് ലങ്കയ്ക്കെതിരെ മികച്ച ലീഡ് നേടാൻ ഇന്ത്യൻ ടീമിന് കരുത്തുറ്റതായി.
ഒരു ഘട്ടത്തിൽ മുരളി വിജയ് സെഞ്ചുറി നേടാതെ പുറത്താകുമായിരുന്നു. ലങ്കൻ താരം ദിൽറുവാൻ പെരേരയുടെ ഒരു വീഴ്ചയാണ് മുരളി വിജയ്യെ സെഞ്ചുറിയിലേക്ക് നയിച്ചത്. 61 റൺസിന് വിജയ് പുറത്താകുമായിരുന്ന കളി മാറ്റി മറിച്ചത് ദിൽറുവാന്റെ ആ ഒരൊറ്റ വീഴ്ചയാണ്. 43-ാം ഓവറിൽ വിജയ്യുടെ ബാറ്റിൽ പൊങ്ങി ഉയർന്ന ബോൾ ദിൽറുവാന്റെ കൈകളിലേക്ക് എത്തുമായിരുന്നു. എന്നാൽ ഇതിനിടയിൽ പൂജാരയുമായി കൂട്ടിയിടിച്ച് ദിൽറുവാൻ താഴെ വീണു. ലങ്കൻ ടീമിന്റെ അത് തീരാ നഷ്ടവുമായി. ദുൽറുവാന്റെ ആ വീഴ്ച നയിച്ചതോ മുരളി വിജയ്യുടെ സഞ്ചുറിയിലേക്കും.
One ball – three moments https://t.co/Yxftkj6tm1 #BCCI
— Cricket-atti (@cricketatti) November 25, 2017
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മുരളി വിജയ്യും ചേതേശ്വര്‍ പുജാരയും സെഞ്ചുറി നേടിയിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയിട്ടുണ്ട്. 121 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ നായകന് വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 8 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് 107 റണ്‍സിന്റെ ലീഡായിട്ടുണ്ട്.