നീണ്ട 15 വർഷത്തെ കരിയറിന് അവസാനം കുറിച്ചുകൊണ്ട് മുൻ ഇന്ത്യൻ പേസർ മുനാഫ് പട്ടേൽ കളി ജീവിതം അവസാനിപ്പിക്കുന്നു. ക്രിക്കറ്റിന്രെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാനാണ് താരത്തിന്റെ തീരുമാനം. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് മുനാഫ് പട്ടേൽ.

“ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിൽ ഒരു ദുഖവുമില്ല. കാരണം എന്റെ ഒപ്പം കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. ധോണി മാത്രമാണ് ഇനി വിരമിക്കാനുള്ളത്. എല്ലാവർക്കും സമയമായി. ബാക്കിയുള്ളവർ ഇപ്പോഴും കളിക്കുമ്പോൾ ഞാൻ മാത്രം വിരമിക്കുകയാണെങ്കിൽ മാത്രമെ വിഷമിക്കേണ്ട കാര്യമുള്ളു.” മുനാഫ് പറയുന്നു.

Read Also: വിവാദങ്ങളുടെ മുറിവുണക്കി ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടം

വിരമിച്ചാലും ദുബായിൽ നടക്കുന്ന ടി10 ലീഗിൽ മുനാഫ് കളിക്കും. ഇനിയുള്ള കാലം പരിശീലകനാകാൻ ഒരുങ്ങുകയാണ് താരം. ഇന്ത്യൻ ടീമിൽ അവസാനമായി കളിച്ചിട്ട് നാളുകൾ ഏറെയായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു താരം.

പ്രായവും ഫിറ്റ്നസും പഴയതുപോലെയല്ല. ഒരുപാട് യുവതാരങ്ങളാണ് അവസരത്തിനായി കാത്തിരിക്കുന്നത്. ഇനിയും കടിച്ചുതൂങ്ങുന്നതിൽ അർത്ഥമില്ല എന്ന് കണ്ടാണ് വിരമിക്കുന്നത്. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു അതിൽ കൂടുതൽ ഒന്നും നേടാനില്ല. മുനാഫ് പട്ടേൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read Also: കിവികളെ അടിച്ചു പറത്തി ഹർമൻപ്രീത്; ലേകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ബോളിങ് പരിശീലകനായ എറിക് സൈമൻസ് മുനാഫിനെ വിശേഷിപ്പിച്ചത് ” കിരീട നേട്ടത്തിലെ വാഴ്ത്തപ്പെടാത്ത നായകനെന്നാണ്” 11 വിക്കറ്റുകൾ വീഴ്ത്തിയ താരം ഒരോ മത്സരങ്ങളിലും റൺസ് നിയന്ത്രിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു.

Read Also: ഓൾ സ്റ്റാഴ്സ് പരാജയപ്പെടാൻ കാരണം സച്ചിൻ; മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ ഷെയ്ൻ വോൺ

2006ൽ ഇംഗ്ലണ്ടിനെതിരെയാണ് മുനാഫ് പട്ടേലിന്റെ രാജ്യന്തര അരങ്ങേറ്റം. മൂന്ന് വർഷം മാത്രമാണ് ടെസ്റ്റ് ടീമിൽ കളിച്ചതെങ്കിലും 2011 വരെ ഏകദിന ടീമിൽ നിർണ്ണായക സാനിധ്യമായിരുന്നു പട്ടേൽ. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റുകൾ വീഴ്ത്തിയ താരം ഏകദിനത്തിൽ 86 വിക്കറ്റുകകളും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു മുനാഫ് പട്ടേൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook