Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സച്ചിന്റെ വാങ്കഡെയ്ക്ക് പുതിയ റോൾ; സ്റ്റേഡിയം കോവിഡ്-19 ക്വറന്റൈൻ സെന്ററാകും

ഇന്ത്യയുടെ ലോകകപ്പ് നേട്ടമുൾപ്പടെ പല നർണായക മത്സരങ്ങൾക്കും വേദിയായിട്ടുള്ള മൈതാനമാണ് വാങ്കഡെ സ്റ്റേഡിയം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒട്ടെറേ സുവർണ നിമിഷങ്ങൾക്ക് വേദിയായ മുംബൈ വാങ്കഡെ സ്റ്റേഡിയം കോവിഡ് കാലത്ത് പുതിയ റോളിൽ. കോവിഡ്-19 രോഗികൾക്കായുള്ള ക്വറന്റൈൻ സെന്ററായി സ്റ്റേഡിയം മാറും. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ മുംബൈ നഗരത്തിലെ തീവ്ര ബാധിത പ്രദേശങ്ങളിലുള്ളവരെയും രോഗികളുമായി സമ്പർക്കം പുലർത്തിയവരെയും ക്വറന്റൈൻ ചെയ്യുന്നതിനാണ് സ്റ്റേഡിയം ഉപയോഗിക്കുക. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് സ്റ്റേഡിയം കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ധോണിയെ പുറത്താക്കിയ ശേഷം ഒരിക്കലും ചെന്നൈയ്‌ക്കെതിരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല: ശ്രീശാന്ത്

ഇതിന്റെ ഭാഗമായി മുംബൈ മേയർ കിഷോരി പട്നേക്കർ സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. വൈകാതെ തന്നെ ആളുകളെ സ്റ്റേഡിയത്തിൽ ക്വറന്റൈനിലാക്കുമെന്നാണ് സൂചന. അതിന് വേണ്ട ഒരുക്കങ്ങൾ മുൻസിപ്പൽ കോർപ്പേറേഷനും അതിവേഗം നടത്തുന്നുണ്ട്.

മഴ സാധ്യത കണക്കിലെടുത്ത് ഗ്രൗണ്ട് ഒഴിവാക്കിയുള്ള സൗകര്യങ്ങളാണ് പരിഗണിക്കുന്നത്. മീഡിയ ഗ്യാലറി, പ്രസിഡന്റ് ബോക്സ്, മറ്റ് കോർപ്പറേറ്റ് ബോക്സുകൾ എന്നിവ ക്വറന്റൈനിനായി ഉപയോഗിക്കും.

Also Read: ഒരേയൊരു രാജാവ്; ഇഷ്ട ഫുട്ബോൾ താരമാരെന്ന് വെളിപ്പെടുത്തി രോഹിത്

ഇന്ത്യയുടെ ലോകകപ്പ് നേട്ടമുൾപ്പടെ പല നർണായക മത്സരങ്ങൾക്കും വേദിയായിട്ടുള്ള മൈതാനമാണ് വാങ്കഡെ സ്റ്റേഡിയം. വിവിയൻ റിച്ചാർഡ്സും ഷെയ്ൻ വോണുമടക്കമുള്ള ഇതിഹാസങ്ങളെല്ലാം വാങ്കഡെയുടെ പിച്ചിനെ അടുത്തറിഞ്ഞവരാണ്. സച്ചിന്രെ വിടവാങ്ങൽ മത്സരവും വാങ്കഡെയിൽ തന്നെയായിരുന്നു. 2011ൽ ഇന്ത്യ രണ്ടാം ഏകദിന ലോകകപ്പ് നേടിയതും വാങ്കഡെയിൽ. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന് വേരുറപ്പിക്കാൻ സാധിച്ചതും വാങ്കഡെയുടെ മണ്ണിലായിരുന്നു. ഇപ്പോൾ കോവിഡ് കാലത്തും പുതിയ അടയാളമാവുകയാണ് വാങ്കഡെ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mumbai wankhede stadium to turn into quarantine centre

Next Story
ധോണിയെ പുറത്താക്കിയ ശേഷം ഒരിക്കലും ചെന്നൈയ്‌ക്കെതിരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല: ശ്രീശാന്ത്Sreesanth, ശ്രീശാന്ത്, MS Dhoni, എംഎസ് ധോണി, IPL, ഐപിഎൽ, Rajasthan Royals, Paddy Upton, പാഡി അപ്ട്ടൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com