scorecardresearch

കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം ഓർത്ത് അജാസ് പട്ടേൽ

"കുംബ്ലെയുടെ സന്ദേശം കാണാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ നല്ല വാക്കുകൾ കേട്ടതിലും സന്തോഷമുണ്ട്," അജാസ് പറഞ്ഞു

"കുംബ്ലെയുടെ സന്ദേശം കാണാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ നല്ല വാക്കുകൾ കേട്ടതിലും സന്തോഷമുണ്ട്," അജാസ് പറഞ്ഞു

author-image
Sports Desk
New Update
Ajaz Patel

Photo: ICC

മുംബൈയുടെ നഗരപ്രാന്തമായ ജോഗേശ്വരിയിൽ നിന്ന് കുട്ടിക്കാലത്ത് ന്യൂസിലൻഡിലേക്ക് താമസം മാറിയ ഒരു ബാലൻ വർഷങ്ങൾക്ക് ശേഷം സ്വപ്നങ്ങളുടെ നഗരത്തിലേക്ക് വന്ന് ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്. ശനിയാഴ്ച ന്യൂസീലൻഡിന്റെ ഇടങ്കയ്യൻ സ്പിന്നർ അജാസ് പട്ടേൽ ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ 10 വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറായി മാറി.

Advertisment

അജാസ് ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് മാറി നാല് വർഷത്തിന് ശേഷം, 1999 ൽ ഡൽഹിയിൽ പാകിസ്ഥാനെതിരായ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ താരം അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയതിന്റെ ഓർമകൾ അജാസ് അനുസ്മരിക്കുകയാണ് അതേ ചരിത്രനേട്ടം ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് വേണ്ടി നേടിയ ശേഷം.

“അതെ, ഞാൻ അദ്ദേഹത്തിന്റെ പത്ത് വിക്കറ്റ് ഓർക്കുന്നു. ആ കളിയുടെ ഹൈലൈറ്റുകൾ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഈ ഒരു ഗ്രൂപ്പിന്റെ ഭാഗമാവുന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ (കുംബ്ലെയുടെ) സന്ദേശവും (സോഷ്യൽ മീഡിയയിൽ) അദ്ദേഹത്തിന്റെ നല്ല വാക്കുകളും കാണാൻ പറ്റിയതിൽ സന്തോഷമുണ്ട്. ആ കൂട്ടത്തിൽ ഉണ്ടായിരിക്കാൻ ഭാഗ്യമുണ്ടാതായി വിനയത്തോടെ ഓർക്കുന്നു,” അജാസ് പറഞ്ഞു.

Advertisment

സ്‌റ്റേഡിയത്തിനകത്ത് അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രകടനത്തിന് ഇന്ത്യൻ താരങ്ങളും കാണികളും അടക്കമുള്ളവർ കൈയടിച്ചു. ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ ദിവസം കളി അവസാനിക്കുമ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാൻ ഓടിയെത്തി.

ന്യൂസിലൻഡ് 62 റൺസിന് പുറത്തായതിന് ശേഷം വീണ്ടും വന്ന് ബൗൾ ചെയ്യേണ്ട അവസ്ഥയിലെത്തിയതിനാൽ അജാസിന് തന്റെ നേട്ടത്തെക്കുറിച്ച് ചിന്തിക്കാൻ കൂടുതൽ സമയം ലഭിച്ചില്ല.

Also Read: പട്ടേലിന് പത്തരമാറ്റ്

കാര്യങ്ങൾ എത്ര പെട്ടെന്നാണ് മാറിയതെന്ന് അജാസ് വിശദീകരിച്ചു. “ഞാൻ കളത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം കാര്യങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചു. ഇത് എനിക്കും എന്റെ കുടുംബത്തിനും എന്റെ ഭാര്യക്കും തിളക്കമാർന്നതാണ്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ നിങ്ങൾ വീട്ടിൽ നിന്ന് വിട്ട് ഒരുപാട് സമയം ചെലവഴിക്കുന്നു, ഈ അവസരത്തിന് ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്,” അദ്ദേഹം പറഞ്ഞു.

“വ്യക്തിപരമായി, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ക്രിക്കറ്റ് ദിനങ്ങളിലൊന്നാണ് ഇത്, അത് എല്ലായ്‌പ്പോഴും ആയിരിക്കും. ടീമിന്റെ വീക്ഷണകോണിൽ നിന്ന്, ഞങ്ങൾ ഞങ്ങളെത്തന്നെ ഒരു കടുത്ത സ്ഥാനത്ത് നിർത്തി. നമുക്ക് നാളെ മുൻകൈയെടുക്കണം, കഴിയുന്നത്ര കഠിനാധ്വാനം ചെയ്യണം, ഞങ്ങൾക്ക് ഗെയിം മാറ്റാൻ കഴിയുമോ അതോ പ്രത്യേകമായ എന്തെങ്കിലും ഉണ്ടാക്കാൻ കഴിയുമോ എന്ന് നോക്കണം," അജാസ് പറഞ്ഞു.

New Zealand Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: