മുംബൈ കപ്പടിച്ചു , ജോസ് ബട്‌ലറിന് ഉടുതുണി നഷ്ടമായി

അവസാന പന്തിൽ വാഷിങ്ങ്ടൺ​ സുന്ദർ റണ്ണൗട്ടായപ്പോഴാണ് ബട്‌ലർ സ്വയം മറന്നത്.

ലണ്ടൻ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കപ്പ് ഉയർത്തിയപ്പോൾ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിന് ഉടുതുണി നഷ്ടമായി. വീട്ടിലിരുന്ന് ഫൈനൽ മത്സരം കണുന്നതിനിടെ മുംബൈ ജയിക്കുമ്പോഴാണ് ബട്‌ലർ ആവേശഭരിതനാകുന്നത്. അവസാന പന്തിൽ വാഷിങ്ങ്ടൺ​ സുന്ദർ റണ്ണൗട്ടായപ്പോഴാണ് ബട്‌ലർ സ്വയം മറന്നത്. ടവ്വൽ മാത്രം ധരിച്ചിരുന്ന ബട്‌ലറിന് തുള്ളിച്ചാടുന്നതിനിടെ വസ്ത്രം നഷ്ടമാവുകയായിരുന്നു.

https://www.youtube.com/watch?v=gHaNnZ0IhMM

മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന ജോസ് ബട്‌ലർ കഴിഞ്ഞ​ ആഴ്ചയാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഇംഗ്ലണ്ടിനായി ത്രിരാഷ്ട്ര പരമ്പര കളിക്കാനായാണ് ബട്‌ലർ നാട്ടിലേക്ക് പോയത്. ഫൈനൽ മത്സരത്തിൽ കളിക്കാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്ന് താരം പറഞ്ഞിരുന്നു. കിരീടം നേടിയ എല്ലാ താരങ്ങൾക്കും ബട്‌ലർ ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.

ആവേശം നിറഞ്ഞുനിന്ന ഫൈനൽ മൽസരത്തിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെ ഒരു റണ്ണിനു തോൽപിച്ച് മുംബൈ ഇന്ത്യൻസിന് ഇന്ത്യൻ പ്രീമിയർലീഗ് ക്രിക്കറ്റ് കിരീടം നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 129 റൺസെടുത്തു. എന്നാൽ പുണെയുടെ ഇന്നിങ്സ് ആറു വിക്കറ്റിന് 128 റൺസിൽ അവസാനിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mumbai indians wins ipl 2017 jos butler wild celebration going viral

Next Story
ബേസിൽ തമ്പിയാണ് താരം….ഭാവിയുടെ താരംbasil thampi, Basil Thampi, Basil thampi, ബേസിൽ തമ്പി, ബേസിൽ തമ്പി, ഗുജറാത്ത് ലയൺസ്, ബേസിൽ തമ്പി, എമർജിങ് പ്ലെയർ ഓഫ് ദ ഇയർ. ഐപിഎൽ . ഐപിഎൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com