Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

‘കരകയറാതെ ‘മുംബൈ: അവസാന പന്തില്‍ വിജയം തട്ടിപ്പറിച്ച് ‘ഡല്‍ഹി ചെകുത്താന്മാര്‍’

മുംബൈ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഡൽഹി മറികടന്നത്

മുംബൈ: ഐപിഎല്ലിലെ ആവേശകരമായ മൽസരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർ ഡെവിൾസിന് തകർപ്പൻ ജയം. മുംബൈ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഡൽഹി മറികടന്നത്.

കൂറ്റൻ സ്കോർ നേടിയിട്ടും ഡൽഹി ഡെയർഡെവിൾസിന്റെ മിന്നും പ്രകടനത്തിന് മുന്നിൽ മുംബയ് ഇന്ത്യൻസിന് കാലിടറുകയായിരുന്നു. ഐ.പി.എല്ലിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബയെ ഡൽഹി ഏഴ് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു. ടൂർണമെന്റിലെ മുംബയുടെ തുടർച്ചയായ മൂന്നാം തോൽവിയും ഡൽഹിയുടെ ആദ്യ വിജയവുമാണിത്. ആദ്യ ബാറ്റ് ചെയ്ത മുംബയ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു. എന്നാൽ അവസാന പന്തിൽ ഡൽഹി ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 53 പന്തിൽ 91 റൺസെടുത്ത ജാസൺ റോയ് ആണ് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്.

അർദ്ധ സെഞ്ച്വറി നേടി സൂര്യകുമാർ യാദവിന്റെയും (53) എവിൻ ലൂയിസ് (48), ഇഷാൻ കിഷൻ (44) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡല്‍ഹിയ്ക്കായി ജേസണ്‍ റോയ് 53 പന്തില്‍ 91 റണ്‍സെടുത്തു. ഋഷഭ് പന്ത് 47 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mumbai indians vs delhi daredevils ipl 2018 match 9 jason roy slams unbeaten 91 delhi off the mark

Next Story
ഉന്നം തെറ്റാതെ ആരാധക ഹൃദയത്തിലേക്ക് വെടിയുതിര്‍ത്ത് ‘ലഫ്റ്റനന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി’
The moderation of comments is automated and not cleared manually by malayalam.indianexpress.com