‘ആ ദൗത്യം പരാജയപ്പെട്ടു’; രോഹിത്തിന് പിന്നാലെ ഓസിസ് നായകനെ ട്രോളി മുംബൈ ഇന്ത്യൻസ്

‘മെല്‍ബണില്‍ സെഞ്ചുറി അടിക്കുകയാണെങ്കില്‍ ടീം ഉടമയോട് പറഞ്ഞ് മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ക്കാം’ എന്നായിരുന്നു രോഹിത് പറഞ്ഞത്

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ മത്സരം പോലെ തന്നെ ശ്രദ്ധേയമാണ് താരങ്ങൾ തമ്മിലുള്ള വാക്പോരും. ഓസിസ് നായകൻ ടിം പെയ്നും ഇന്ത്യൻ യുവതാരം ഋഷഭ് പന്തുമാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് പേരും വിക്കറ്റ് കീപ്പർമാരായതിനിൽ ക്രീസിലുള്ള താരങ്ങളെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം.

ഇത്തരത്തിലായിരുന്നു കഴിഞ്ഞ ദിവസം രോഹിത് ശർമ്മയെ പ്രകോപിപ്പിക്കാൻ പെയ്ൻ കാണിച്ച തന്ത്രവും. ഏകദിനത്തിലെ ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമ്മ സിക്സ് അടിച്ചാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ താൻ മുംബൈ ടീമിനൊപ്പം ചേരുമെന്നാണ് പെയ്ൻ പറഞ്ഞത്. ”റോയൽസിനു വേണ്ടിയോ അതോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ ഞാൻ കളിക്കേണ്ടത്. പക്ഷേ രോഹിത് സിക്സ് അടിച്ചാൽ ഞാൻ മുംബൈയിലേക്ക് പോകും,” ഇതായിരുന്നു ഫിഞ്ചിനോട് പെയ്ൻ പറഞ്ഞത്.

എന്നാല്‍ ക്രീസിൽ നിന്ന് പ്രതികരക്കാതിരുന്ന രോഹിത് പെയ്നിന് പിന്നീട് മറുപടി നൽകി. ‘മെല്‍ബണില്‍ സെഞ്ചുറി അടിക്കുകയാണെങ്കില്‍ ടീം ഉടമയോട് പറഞ്ഞ് മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ക്കാം’ എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. എന്നാൽ താരം സെഞ്ചുറി കണ്ടെത്താതെ വന്നതോടെ ബാക്കി കാര്യം ഏറ്റെടുത്തത് മുംബൈ ഇന്ത്യൻസാണ്.

പെയ്‌നിനെ കളിയാക്കി മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്യുകയായിരുന്നു. സെഞ്ചുറി നേടൂ മുംബൈ ഇന്ത്യൻസിൽ ചേരൂ എന്ന ദൗത്യം പരാജയപ്പെട്ടെന്നായിരുന്നു മുംബൈയുടെ ട്വീറ്റ്.

രണ്ടിന്നിങ്‌സിലും ഓസീസ് നായകന് കാര്യമായി ഒന്നും സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സെടുത്ത് ബുംറയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയ ടിം പെയ്ന്‍, രണ്ടാം ഇന്നിങ്‌സില്‍ 26 റണ്‍സുമായി ക്രീസിൽ നിൽക്കെ ജഡേജയുടെ പന്തില്‍ വീണ്ടും ഋഷഭ് പന്തിന് തന്നെ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mumbai indians trolls tim paine

Next Story
കലിപ്പാക്കാന്‍ വന്ന പന്തിനോട് ‘നിന്നെ ഇഷ്ടമാണെന്ന്’ നഥാന്‍ ലിയോണ്‍; ട്രോളി കോഹ്ലിയുംrishabh pant, ഋഷഭ് പന്ത്, rishabh pant scared of kohli, പന്തിന് കോഹ്ലിയെ പേടിയാണ്, virat kohli, വിരാട് കോഹ്ലി, delhi capitals, ipl news, cricket news"
The moderation of comments is automated and not cleared manually by malayalam.indianexpress.com