മുംബൈ: ഇന്ത്യൻ​ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിന് മാർച്ച് 29 തുടക്കമാകും. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരങ്ങൾ നടക്കുക.

ഡൽഹി ക്യാപിറ്റൽസ് ഒഫീഷ്യലാണ് ഇക്കാര്യം ഒരു വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. എന്നാൽ വിദേശ താരങ്ങളെ ടൂർണമെന്റിന്റെ തുടക്കത്തിൽ ലഭ്യമാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ദേശീയ ടീമുകളിലെ താരങ്ങൾക്കായിരിക്കും ആദ്യ മത്സരങ്ങൾ നഷ്ടമാവുക.

Read also: IPL Auction 2020: കോടിപതികളും ലക്ഷപ്രഭുക്കളും; ഐപിഎൽ താരലേലത്തിൽ വിറ്റുപോയവർ ഇവർ

ഓസ്ട്രേലിയ കിവീസിനെതിരെയും ഇംഗ്ലണ്ട് ശ്രീലങ്കയ്‌ക്കെതിരെയും മത്സരിക്കുന്നതിനാലാണ് താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാവുക. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളിലെ ദേശീയ താരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന ടീമുകള്‍ക്ക് ഈ സമയം തിരിച്ചടിയാകും.

ഇതിനാല്‍ തന്നെ എതിര്‍പ്പുകളുയരാന്‍ സാധ്യതകളേറെയാണ്. പ്രമുഖ ടീമുകൾ എതിർക്കുകയാണെങ്കിൽ ഏപ്രിൽ ആദ്യവാരത്തിലേക്ക് ഉദ്ഘാടന മത്സരം മാറ്റിവയ്‌ക്കാനും ബിസിസിഐ തയ്യാറായേക്കും. ഇതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഐപിഎൽ ഗവേണിങ് കൗണ്‍സില്‍ കൈക്കൊള്ളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook