/indian-express-malayalam/media/media_files/uploads/2017/04/261278.4.jpg)
മുംബൈ: ആദ്യ പന്ത് മുതൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ കൊൽക്കത്ത നെറ്റ്റൈഡേഴ്സിന് എതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്ത ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം 1 പന്ത് ബാക്കി നിൽക്കെയാണ് മുംബൈ മറികടന്നത്. അർധ സെഞ്ചുറി നേടിയ നിതീഷ് റാണയും, അവസാന ഓവറിൽ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച ഹർദ്ദിഖ് പാണ്ഡ്യയുമാണ് മുംബൈയുടെ വിജയശിൽപ്പികൾ.
/indian-express-malayalam/media/media_files/uploads/2017/04/261275.jpg)
വാങ്കടെ സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്തയ്ക്കായി മികച്ച തുടക്കം തന്നെയാണ് ഗംഭീറും ക്രിസ് ലിനും സമ്മാനിച്ചത്. എന്നാൽ സ്കോർ 44ൽ നിൽക്കെ 19 റൺസ് എടുത്ത ഗംഭീറിനെ പുറത്താക്കി കൃണാൾ പാണ്ഡ്യ ഈ കൂട്ടുകെട്ട് പിരിച്ചു. മൂന്നാമനായി എത്തിയ റോബിൻ ഉത്തപ്പയും(4) പാണ്ഡ്യക്ക് മുന്നിൽ വീണതോടെ കൊൽക്കത്ത പതറി. വൈകാതെ 32 റൺസ് എടുത്ത ക്രിസ് ലിനും മടങ്ങിയതോടെ കൊൽക്കത്ത 150 കടക്കില്ല എന്ന് തോന്നിപ്പിച്ചു. പക്ഷെ ഒരറ്റത്ത് ഉറച്ച് നിന്ന മനീഷ് പാണ്ഡെ കൊൽക്കത്തയുടെ സ്കോർബോർഡ് ചലിപ്പിച്ചു.47 പന്തിൽ നിന്ന് 5 വിതം ഫോറുകളും സിക്സറുകളും പറത്തിയ പാണ്ഡ്യ പുറത്താകാതെ 87 റൺസാണ് നേടിയത്. ഇതോടെ കൊൽക്കത്തയുടെ സ്കോർ 178 എത്തി. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴത്തിയ കൃണാൾ പാണ്ഡ്യയാണ് മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.
/indian-express-malayalam/media/media_files/uploads/2017/04/261266.3.jpg)
179 റൺസ് പിന്തുടർന്ന മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 30 റൺസ് എടുത്ത പാർഥിവ് പട്ടേലും 28 റൺസ് എടുത്ത ജോസ് ബട്‌ലറും ആദ്യ വിക്കറ്റിൽ 65 റൺസാണ് നേടിയത്. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും വീഴ്ത്തി കൊൽക്കത്ത തിരിച്ചു വന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തിൽ രോഹിത് ശർമ്മയും(2) മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലായി. എന്നാൽ യുവതാരം നിതീഷ് റാണയുടെ തകർപ്പൻ ബാറ്റിങ്ങിനാണ് പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ട്രന്ര് ബോൾട്ടിനേയും കുൽദീപ് യാദവിനെയും തലങ്ങും വിലങ്ങും പറത്തി റാണ മുംബൈയെ വിജയത്തോട് അടുപ്പിച്ചു. അവസാന ഓവറുകളിൽ ഹർദ്ദിഖ് പാണ്ഡ്യയുടെ വെടിക്കെട്ട് മുംബൈക്ക് തുണയായി.11 പന്തിൽ 3 ഫോറും 2 സിക്സറും പറത്തിയ പാണ്ഡ്യ കൊൽക്കത്തയുടെ ഉൾപ്പടെ 50 റൺസ് എടുത്ത റാണയാണ് കളിയിലെ താരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us