/indian-express-malayalam/media/media_files/2025/04/07/QDrAFEpSn4TE0GdoDVzs.jpg)
Vignesh Puthur, Suryakumar Yadav: (Mumbai Indians, Instagram)
താര ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽ നിലനിർത്തുന്ന കളിക്കാർ ആരെല്ലാം ആവും എന്നത് സംബന്ധിച്ച് ആരാധകർക്ക് ഏറെ കുറെ വ്യക്തതയുണ്ടായിരുന്നു. മുംബൈ റിലീസ് ചെയ്ത കളിക്കാരിലെ പ്രധാന പേര് മുജീബ് ഉർ റഹ്മാന്റേതാണ്. അതേസമയം മിനി താര ലേലത്തിന് മുൻപായി മുംബൈ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്ത കളിക്കാരിൽ മലയാളി താരം വിഘ്നേഷ് പുത്തൂരുമുണ്ട്.
കഴിഞ്ഞ ഐപിഎൽ സീസണിൽ ലഭിച്ച അവസരങ്ങളിലെല്ലാം വിഘ്നേഷ് പുത്തൂർ മികവ് കാണിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ഇംപാക്ട് പ്ലേയറായി ഇറങ്ങി മൂന്ന് വിക്കറ്റ് പിഴുത വിഘ്നേഷ് ധോണിയുടേയും പ്രശംസ വാങ്ങി. എന്നാൽ സീസണിനിടയ്ക്ക് പരുക്കിലേക്ക് വീണതോടെ വിഘ്നേഷിന് സ്ക്വാഡിൽ നിന്ന് പുറത്ത് പോവേണ്ടി വന്നു.
Also Read: സഞ്ജു സാംസൺ ഇനി ചെന്നൈയിൽ; ജഡേജ റോയൽസിൽ; കാത്തിരുന്ന പ്രഖ്യാപനം എത്തി
എന്നാൽ വിഘ്നേഷ് പുത്തൂരിനെ മുംബൈ വളർത്തിക്കൊണ്ടുവരും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. പക്ഷേ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച് ഉൾപ്പെടെ വിഘ്നേഷിന് പരിചയസമ്പത്തില്ല എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. താര ലേലത്തിലേക്ക് ഇനി വിഘ്നേഷിന്റെ പേര് എത്തുമ്പോൾ ഏത് ഫ്രാഞ്ചൈസിയാവും മലയാളി സ്പിന്നറെ സ്വന്തമാക്കുക എന്നത് ആകാംക്ഷ ഉണർത്തുന്ന ചോദ്യം ആണ്.
Also Read: ട്രേഡ് കഴിഞ്ഞാൽ സഞ്ജുവിനോട് സഞ്ജു തന്നെ ആ ദ്രോഹം ചെയ്യരുത്; ഉത്തപ്പയുടെ മുന്നറിയിപ്പ്
മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽ നിലനിർത്തിയ കളിക്കാർ;
ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ജസ്പ്രീത് ബുമ്ര, ദീപക് ചാഹർ, നമൻ ധീർ, രാജ് അംഗദ് ബാവ, അശ്വനി കുമാർ, റോബിൻ മിൻസ് (വിക്കറ്റ് കീപ്പർ), രഘു ശർമ്മ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, വിൽ ജാക്സ്, ട്രെന്റ് ബോൾട്ട്, മിച്ചൽ സാന്റ്നർ, അല്ലാഹ് ഗസൻഫർ.
Also Read: 'ബവുമ കുള്ളൻ അല്ലേ?' പന്തിനോട് ബുമ്ര; ബോഡി ഷെയിമിങ് വിവാദം
മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത കളിക്കാർ;
സത്യനാരായണ രാജു, ലിസാദ് വില്യംസ്, മുജീബ് ഉർ റഹ്മാൻ, ബേവോൺ ജേക്കബ്സ്, റീസ് ടോപ്‌ലി, വിഘ്നേശ് പുത്തൂർ, കർൺ ശർമ്മ, അർജുൻ തെണ്ടുൽക്കർ.
Read More: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us