മുംബൈ: ഐപിഎൽ മത്സരക്രമം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഓരോ ടീമും മത്സരിക്കുന്നത്. താരങ്ങളും തങ്ങളാൽ കഴിയുംവിതം ടീമിന്‌വേണ്ടി പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇത് താരങ്ങളുടെ ജോലിഭാരം കൂട്ടുന്നു എന്ന വിലയിരുത്തലിൽ മുംബൈ ഇന്ത്യൻസ് കളിക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. നാല് ദിവസത്തെ വിശ്രമമാണ് മുംബൈ ഇന്ത്യൻസ് അനുവദിച്ചിരിക്കുന്നത്.

Also Read: അഞ്ഞൂറ് തികച്ച് വാർണർ, 20 കടന്ന് റബാഡ; പോയിന്റ് പട്ടികയിൽ ചെന്നൈ തന്നെ തലപ്പത്ത്

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കൂടുതൽ ഊര്‍ജത്തോടെ തിരിച്ചെത്താനുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ഏപ്രിൽ 20ന് രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് മുംബൈ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 26ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ അടുത്ത മത്സരം. അതിന് മുമ്പായി തിരിച്ചെത്തണമെന്നാണ് താരങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

Also Read:“https://malayalam.indianexpress.com/sports/dhoni-gave-us-a-massive-scare-says-virat-kohli/”>‘ധോണി ഞങ്ങളെ പേടിപ്പിച്ചു’; അവസാന പന്തിലെ വിജയത്തെ കുറിച്ച് വിരാട് കോഹ്ലി

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് താരങ്ങളാണ് മുംബൈ ഇന്ത്യൻസിഷ നിന്നും ഇടം പിടിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് ഏറ്റവും കൂടുതൽ താരങ്ങൾ ലോകകപ്പ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലോകകപ്പ് താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു.

ഇന്ത്യൻ ടീമിന് പുറമെ മറ്റ് രാജ്യങ്ങളിലെ താരങ്ങളും ലോകകപ്പ് മത്സരങ്ങൾക്കുള്ള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ വിശ്രമം നൽകുന്നത് താരങ്ങൾക്കും ടീമുകൾക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ താരങ്ങൾ വീടുകളിലേക്ക് മടങ്ങിയപ്പോൾ വിദേശ താരങ്ങൾ അടുത്ത മത്സരം നടക്കുന്ന ചെന്നൈയിലേക്കാണ് ഇടവേള ആസ്വാദിക്കാൻ പുറപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook