scorecardresearch

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി ചാമ്പ്യന്മാർ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി ചാമ്പ്യന്മാര്‍. ഫൈനലിൽ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഐഎസ്എല്ലിലെ രണ്ടാം കിരീടമാണ് മുംബൈ നേടിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി ചാമ്പ്യന്മാര്‍. ഫൈനലിൽ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഐഎസ്എല്ലിലെ രണ്ടാം കിരീടമാണ് മുംബൈ നേടിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mumbai City FC | winners | Indian Super League 2024

ഐഎസ്എല്ലിലെ രണ്ടാം കിരീടമാണ് മുംബൈ നേടിയത് (Photo: X/ Indian Super League)

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌.സി ചാമ്പ്യന്മാര്‍. ഫൈനലിൽ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഐഎസ്എല്ലിലെ രണ്ടാം കിരീടമാണ് മുംബൈ നേടിയത്.

Advertisment

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-1നാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.

44ാം മിനിറ്റില്‍ ജാസണ്‍ കമ്മിന്‍സിന്റെ ഗോളിലൂടെ ബഗാന്‍ മുന്നിലെത്തിയെങ്കിലും രണ്ടാ പകുതിയുടെ തുടക്കത്തില്‍ ജോര്‍ജെ പെരേര ഡയസിലൂടെ മുംബൈ സമനില നേടി. 81ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ബിപിന്‍ സിങ് തൗനജത്തിലൂടെ ഗോള്‍ നേടി.

Advertisment

മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ 97ാം മിനിറ്റില്‍ യാക്കുബ് വോറ്റസിലൂടെ മുംബൈ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിലുടനീളം മികച്ച കളിയാണ് മുംബൈ പുറത്തെടുത്തത്.

എഫ്.സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ്.സി എന്നീ ടീമുകള്‍ക്ക് ലീഗ് ഘട്ടത്തില്‍ പിഴച്ചപ്പോള്‍ സ്ഥിരതയോടെ മുന്നോട്ട് കുതിക്കാന്‍ ബഗാനും മുംബൈയ്ക്കും കഴിഞ്ഞിരുന്നു.

ലീഗ് ഘട്ടത്തിലെ ഇരുവരുടെയും അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളാരെന്ന് അറിയാന്‍. ഒടുവില്‍ മുംബൈയെ 2-1ന് കീഴടക്കിയാണ് ബഗാന്‍ ഷീല്‍ഡ് സ്വന്തമാക്കിയത്.

Read More Sports News Here

Indian Super League Mumbai City Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: