അവസാന മിനിറ്റിൽ ഒപ്പം പിടിച്ച് ഗോവ; മുംബൈക്കെതിരെ നാടകീയ സമനില

ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഗോവ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി

Mumbai city fc vs FC goa, isl, match result, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി സമനിലയിൽ തളച്ച് എഫ്സി ഗോവ. വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും വിജയത്തിനായി പരമാവധി പോരാടിയെങ്കിലും മത്സരം 3-3ന് അവസാനിക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഗോവ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

തുടക്കം മുതൽ അക്രമിച്ച് കളിച്ച മുംബൈ 20-ാം മിനിറ്റിൽ മുന്നിലെത്തി. സൂപ്പർ താരം ഹ്യൂഗോ ബോമസിന്റെ ഗോളിലായിരുന്നു മുംബൈ ലീഡ് കണ്ടെത്തിയത്. ആറു മിനിറ്റുകൾക്കുള്ളിൽ നായകൻ ആദം ലെ ഫോണ്ഡ്രെ ലീഡ് ഉയർത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആദ്യ മറുപടി കൊടുത്ത ഗോവ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒപ്പമെത്തുകയും ചെയ്തു.

ഗ്ലാൻ മാർട്ടിൻസിന്റെ വകയായിരുന്നു 45-ാം മിനിറ്റിൽ ഗോവയുടെ ആദ്യ ഗോൾ. 51-ാം മിനിറ്റിൽ സൂപ്പർ താരം ഇഗോർ ആംഗുലോയായിരുന്നു ഗോവയ്ക്ക് സമനില ഗോൾ നേടികൊടുത്തത്.

90-ാം മിനിറ്റിൽ റൗളിൻ ബോർഗസ് ഗോവൻ ഗോൾവല കുലുക്കിയപ്പോൾ മുംബൈ ജയമുറപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ഇഷാൻ ഗോവയുടെ രക്ഷകനാവുകയായിരുന്നു. ഇഞ്ചുറി ടൈം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് താരം മുംബൈക്ക് മറുപടി നൽകി. ആറു ഗോളുകൾ പിറന്ന മത്സരം സമനിലയിൽ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Mumbai city fc vs fc goa isl match result

Next Story
ശരീരം തളർന്നിരിക്കുമ്പോൾ പോലും ഗെയിമിനോടുള്ള താൽപര്യം തന്നെ മുന്നോട്ട് നയിക്കും: അശ്വിൻravichandran ashwin, ashwin, ashwin wickets, ashwin england, india vs england, ind vs eng, cricket news,
The moderation of comments is automated and not cleared manually by malayalam.indianexpress.com