മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പര എന്ത് വിലകൊടുത്തും ജയിക്കണമെന്ന് പേസര്‍ മുഹമ്മദ് ഷമി. ആ വിജയം കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സമര്‍പ്പിക്കുമെന്നും ഷമി പറഞ്ഞു.
”പരമ്പര ജയിക്കാന്‍ ഞങ്ങളെ കൊണ്ട് ആകുന്ന അത്ര ശ്രമിക്കും. ആ വിജയം സൈനികര്‍ക്ക് സമര്‍പ്പിക്കണം” താരം പറഞ്ഞു. നേരത്തെ, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ഷമി നല്‍കിയിരുന്നു.
”പുല്‍വാമയിലുണ്ടായത് വളരെ വേദനിപ്പിക്കുന്ന സംഭവമാണ്. നമ്മ്ള്‍ സുരക്ഷിതരായി ഉറങ്ങാന്‍ വേണ്ടിയാണ് അവര്‍ തങ്ങളുടെ ജീവന്‍ ത്യാഗം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണിത്” ഷമി പറഞ്ഞു. തങ്ങള്‍ക്ക് വേണ്ടി അവര്‍ ചെയ്തതിന് തിരിച്ചു നല്‍കാനുള്ള അവസരമാണിതെന്നും ഷമി പറഞ്ഞു.
നേരത്തെ, ഇന്ത്യന്‍ താരം ശിഖര്‍ ധവാനും മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.