ഡാക്കര്‍: ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരം ഈജിപ്ത്യന്‍ താരം മുഹമ്മദ് സലാഹിന്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് സലാഹിനെ തേടി പുരസ്കാരം എത്തുന്നത്. മുന്‍ ഫിഫ ലോക ഫുട്ബോളറും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയ്യയാണ് പുരസ്കാരം സമ്മാനിച്ചത്.
ലിവര്‍പൂളില്‍ സഹതാരമായ സെനഗല്‍ താരം സാദിയോ മാനേയെ മറി കടന്നാണ് സലാഹ് പുരസ്കാരം നേടിയത്. ഇതോടെ ഐവറി കോസ്റ്റ് താരം യായ ടുറെ, സെനഗലിന്റെ ദിയൂഫ്, കാമറൂണ്‍ താരം സാമുവല്‍ ഏറ്റു എന്നിവര്‍ക്കൊപ്പമെത്തി സലാഹ്.
കുട്ടിയായിരുന്നതു മുതല്‍ താന്‍ കണ്ടിരുന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് സലാഹ് പറഞ്ഞു. കുടുംബത്തിനും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നതായും സലാഹ് അറിയിച്ചു. പുരസ്കാരം സലാഹ് സമര്‍പ്പിച്ചത് തന്റെ രാജ്യത്തിനാണ്.
ഈജിപ്തിനെ വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലെത്തിച്ചത് സലാഹിന്റെ പ്രകടന മികവായിരുന്നു. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് സലാഹ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ കുതിപ്പിന് സലാഹിന്റെ ഗോളുകളുടെ കരുത്തുണ്ട്.