/indian-express-malayalam/media/media_files/uploads/2017/03/kaifKaif-001.jpg)
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിൽ ഡൽഹി ഡെയർഡെവിൾസ് ടീമിൽ പരിശീലക വേഷത്തിൽ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും. മുഖ്യ പരിശീലകൻ ഓസിസ് ഇതിഹാസം റിക്കി പോണ്ടിങ്ങിന് കീഴിൽ സഹപരിശീലകനായാകും കൈഫ് എത്തുക.
കൈഫ് ഡൽഹിയിൽ എത്തുന്നുവെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇന്നാണ് കൈഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡെയര്‍ഡെവിള്‍സിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും ടീമിന്റെയും രാജ്യത്തിന്‍റെയും അഭിമാനമുയര്‍ത്താൻ കഴിവുള്ള ഒരു കൂട്ടം താരങ്ങള്‍ ടീമിലുണ്ടെന്നും കൈഫ് പ്രതികരിച്ചു.
ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയോടെ യുവതാരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൈഫ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ലയൻസിന്റെ സഹപരിശീലകനായി പ്രവർത്തിച്ചിട്ടുള്ള താരമാണ് കൈഫ്.
ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ ഡൽഹി ഡെയർഡെവിൾസിന് സാധിച്ചിട്ടില്ല, അതുകൊണ്ട് പുതിയ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം ലക്ഷ്യമിടുന്നില്ല. ഇതിന്റെ ഭാഗമായാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൾഡറും പരിചയ സമ്പന്നനുമായ കൈഫിനെ അവർ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. നേരത്തെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ശിഖർ ധവാനെയും ഡൽഹി സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.