/indian-express-malayalam/media/media_files/uploads/2019/08/Muhammed-Anas.jpg)
ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്. അനസ് ഉള്‍പ്പടെ 19 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ്. മലയാളി പരിശീലകന്‍ വിമല്‍കുമാറിന് ദ്രോണാചാര്യ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കും. ബാഡ്മിന്റണ്‍ പരിശീലകനാണ് വിമല്‍ കുമാര്‍.
സ്വപ്‌ന ബര്‍മ്മന്‍, തേജീന്ദര്‍ പാല്‍, അജയ് ഠാക്കൂര്‍, രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരടക്കമുള്ളവര്‍ക്കാണ് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള താരമാണ് അനസ്. മിക്‌സഡ് റിലേയില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും അനസ് നേടിയിരുന്നു. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് അനസ്.
ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് അനസ്. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രകടനമാണ് പുരസ്‌കാരത്തിനുള്ള മാനദണ്ഡം. കഴിഞ്ഞ വര്‍ഷവും അനസിന്റെ പേര് അര്‍ജുനയ്ക്കായി സാധ്യത കല്‍പ്പിച്ചിരുന്നു.
Read More: ഒടുവില്‍ ആർഹിച്ച ആദരമെത്തി; ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം
പാരാലിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ദീപ മാലിക്കിനും ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്കും ഖേല്‍ രത്‌ന പുരസ്‌കാരം.
മലയാളി ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ. ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയാണ് ഫ്രെഡറിക്. കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് നിര്‍ദ്ദേശം. 1972 ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്. ഈ ടീമിന്റെ വല കാത്തത് മാനുവലായിരുന്നു.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ചേര്‍ന്നതാണഅ പുരസ്‌കാരം. ഇന്ന് വൈകിട്ടോടെയായിരിക്കും പ്രഖ്യാപനം. 21-ാം വയസിലായിരുന്നു മാനുവല്‍ ഒളിമ്പിക് മെഡല്‍ നേടുന്നത്. അന്നത്തെ ടീമിലെ എട്ട് പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ട് പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. അപ്പോഴും മാനുവലിനെ തേടി പ്രതികരണമെത്തിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.