മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മുഹമ്മദ് അനസ് യഹിയ്ക്ക് ചരിത്രനേട്ടം നഷ്ടമായത് തലനാരിഴയ്ക്ക്. ഇതിഹാസ താരം മില്‍ഖാ സിംഗിന് ശേഷം 400 മീറ്റര്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടുന്ന ആദ്യം ഇന്ത്യന്‍ താരമായ അനസ് നാലാമതായാണ് ഫിനിഷ് ചെയ്തത്. 45.31 സെക്കന്റില്‍ ദേശീയ റെക്കോര്‍ഡോടെയാണ് അനസ് ഫിനിഷ് ചെയ്തത്. 44.35 സെക്കന്റില്‍ ഫിനിഷ് ചെയ്ത ബോട്സ്വാന താരം ഐസക്ക് മക്വാലയാണ് സ്വര്‍ണ്ണം നേടിയത്.
ഗ്രനേഡന്‍ താരം ബാബോളോക്കിയാണ് രണ്ടാം സ്ഥാനം നേടിയത്. വെങ്കലം നേടിയ ജമൈക്കന്‍ താരം ജേവന്‍ ഫ്രാന്‍സിസ് 45.11 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്.
ഇന്നലെ നടന്ന സെമിഫൈനലില്‍ ഹീറ്റ്സില്‍ ഒന്നാമനായി ഫിനിഷ് ചെയ്ത അനസ് മില്‍ഖ സിംഗിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ അത്ലറ്റാണ്. കൊല്ലം നിലമേല്‍ സ്വദേശിയാണ് അനസ്.
സെമിഫൈനലിലെ മൂന്നാം ഹീറ്റ്സില്‍ മത്സരിച്ച അനസ് 45.44 സെക്കന്റില്‍ ഒന്നാമനായി ഓടിയെത്തി. 45.32 സെക്കന്റില്‍ 400 മീറ്റര്‍ ഫിനിഷ് ചെയ്ത അനസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. 1958 ല്‍ കാര്‍ഡിഫില്‍ നടന്ന കോമ്മണ്‍വെല്‍ത്ത് ഗെയിംസിലാണ് മില്‍ഖ സിംഗ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
400 മീറ്ററില്‍ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുളള അനസ് മില്‍ഖ സിംഗിനും കെഎം ബിനുവിനും ശേഷം ഈ നേട്ടം കൊയ്ത ആദ്യ ഇന്ത്യാക്കാരനുമാണ്.