ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുന്‍ നായകന് എംഎസ് ധോണിയില്ലാതെയാണ് ടീം പ്രഖ്യാപനം. എന്തുകൊണ്ട് ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് വ്യക്തമാക്കുകയാണ് മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദ്.
ധോണിയെ പുറത്താക്കിയതല്ലെന്നും ധോണി സ്വയം ഒഴിവായതാണെന്നുമാണ് പ്രസാദ് പറയുന്നത്. ലോകകപ്പിന് ശേഷം സ്വയം ക്രിക്കറ്റില്‍ നിന്നും ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് ധോണി. ഇതിന്റെ ഭാഗമായാണ് ഈ പരമ്പരയില്‍ നിന്നും മാറി നില്‍ക്കുന്നത്. അതേസമയം സെലക്ഷന് സമിതിയെ സംബന്ധിച്ച് ഭാവിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
”ഒരു കാര്യത്തില്‍ സെലക്ഷന് കമ്മിറ്റി വളരെ വ്യക്തതയുള്ളവരാണ്. യാതൊരു കാരണവശാലും ധോണിയോട് വിരമിക്കലിനെ കുറിച്ച് ചോദിക്കില്ല. അത് അവരുടെ തീരുമാനമല്ല. പക്ഷെ അവര്‍ക്ക് ടീമിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍” ഒരു ബിസിസിഐ അംഗം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന് എംഎസ് ധോണിയും പേസര്‍ ജസ്പ്രീത് ബുംറയും ടീമിലില്ല. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലുള്ളത്. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്തി.
ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു താരം ഭുവനേശ്വര്‍ കുമാറാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇത്തവണയും ടീമിലിടം നേടാതെ പോയി.
സെപ്തംബര്‍ 15 മുതല്‍ 22 വരെയാണ് പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ധര്‍മ്മശാലയിലാണ് ആദ്യ മത്സരം. രണ്ടാം ടി20 സെപ്തംബര്‍ 18 ന് മൊഹാലിയിലും മൂന്നാം ടി20 സെപ്തംബര്‍ 22ന് ബെംഗളൂരുവിലും അരങ്ങേറും.
ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.