എം.എസ്.ധോണിയെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ ഏഴാം വാർഷിക ദിനത്തിലായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നും ധോണി ബഹുമതി സ്വീകരിച്ചത്. പത്മഭൂഷൻ ലഭിക്കുന്ന 11-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ധോണി. 2009 ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

പൂർണ സൈനിക വേഷത്തിലായിരുന്നു ധോണി പത്മഭൂഷൻ സ്വീകരിക്കാനെത്തിയത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്.കേണലാണ് ധോണി. 2011ലായിരുന്നു അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

പത്മഭൂഷൻ സ്വീകരിച്ച ധോണി രാജ്യത്തിന് സായുധ സേന നൽകിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. ‘പത്മഭൂഷൻ ലഭിച്ചതും യൂണിഫോമിൽ അത് സ്വീകരിക്കാൻ കഴിഞ്ഞതും ആവേശം 10 മടങ്ങാക്കി മാറ്റി. യൂണിഫോം അണിഞ്ഞ ഓരോരുത്തർക്കും അവരുടെ കുടുംബത്തിനും നന്ദി പറയുന്നു. അവരുടെ ത്യാഗം മൂലാണ് ഭരണാഘടനാ അവകാശങ്ങൾ ആസ്വദിക്കാൻ നമുക്കോരോരുത്തർക്കും കഴിയുന്നത്. ജയ് ഹിന്ദ്’ ധോണി പറഞ്ഞു.

രാഷ്ട്രപതിയിൽനിന്നും പത്മഭൂഷൻ സ്വീകരിക്കുന്ന ചിത്രവും ധോണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ സാക്ഷിയ്‌ക്കൊപ്പമായിരുന്നു ധോണി ചടങ്ങിനെത്തിയത്.

Padma Bhushan M.S.Dhoni #PadmaBhushan #Msdhoni

A post shared by Whistle Podu Army (@whistlepoduarmy) on

#dhoni #ms #dhoni7 #dhoni7 #dh #d #dhoni7 #msdhoni #dhoni #dhs #dhmis

A post shared by T R O L L B A D A S S™ (@troll_badass) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook