ലോകകപ്പിൽ ധോണിയുടെ സാനിധ്യം ഇന്ത്യൻ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര. ലോകകപ്പ് മത്സരങ്ങൾക്കായി ഇംഗ്ലണ്ടിലെത്തുമ്പോൾ ഇന്ത്യൻ ടീമിന് വിലമതിക്കാനാകാത്തത് ധോണിയുടെ പരിചയസമ്പത്തായിരിക്കുമെന്നും സംഘക്കാര അഭിപ്രായപ്പെട്ടു. ധോണി ടീമിലുള്ളലപ്പോൾ സമ്മർദ്ദ ഘട്ടങ്ങളിൽ കോഹ്‌ലിയ്ക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും സംഘക്കാര കൂട്ടിച്ചേർത്തു.

“ലോകകപ്പിൽ അനുഭവ സമ്പത്തിന് വലിയ വിലയാണുള്ളത്. അനുഭവ സമ്പത്ത് മാത്രമല്ല മികച്ച പ്രകടനം എന്നത് കൂടെ വരുമ്പോൾ ധോണി ഉറപ്പായും ഇന്ത്യൻ ടീമിന്റെ ഭാഗമാകും. ധോണി ടീമിലുണ്ടെങ്കിൽ കോഹ്‌ലിയ്ക്ക് അധികം തലപുകയ്ക്കേണ്ടി വരില്ല. സമ്മർദ്ദ ഘട്ടങ്ങളിൽ കോഹ്‌ലിയ്ക്ക് അത് ഏറെ സഹയകരമാകും,” സംഗക്കാര പറഞ്ഞു.

എംഎസ് ധോണി ആരെണെന്ന് അദ്ദേഹത്തിന് തന്നെ നന്നായി അറിയാമെന്ന് പറഞ്ഞ സംഗക്കാര മറ്റുള്ളവരെ വേഗം മനസിലാക്കാനും ധോണിയ്ക്ക് കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ഋഷഭ് പന്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കണ്ടെത്തലാണെന്നും സംഗക്കാര കൂട്ടിച്ചേർത്തു.

ലോകകപ്പ് വർഷം ധോണി മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകൾ സജീവാക്കുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനത്തിലും അർധസെഞ്ചുറി നേടിയ ധോണി ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ബൈലാറ്ററൽ പരമ്പര നേട്ടവും സമ്മാനിച്ചിരുന്നു. ന്യൂസിലൻഡിലും ഒരുപിടി മികച്ച പ്രകടനങ്ങൾ ധോണി പുറത്തെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ