/indian-express-malayalam/media/media_files/uploads/2019/07/dhoni-9.jpg)
മുംബൈ: ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ ആശങ്ക ധോണിയുടെ ഭാവിയെ കുറിച്ചാണ്. താരത്തിന്റെ കാലം കഴിഞ്ഞെന്നും വിരമിക്കാന്‍ സമയമായെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നത്. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിന് താനുണ്ടാകില്ലെന്ന് ധോണി അറിയിച്ചതോടെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Read More:വിക്കറ്റിന് പിന്നിലല്ല, ധോണി ഇനി കശ്മീരില്‍ കാവല്‍ നില്‍ക്കും; സൈനിക സേവനത്തിന് അനുമതി
സൈനിക സേവനത്തിന് വേണ്ടിയാണ് ധോണി രണ്ട് മാസത്തേക്ക് മാറി നില്‍ക്കുന്നത്. ഇന്ത്യന്‍ ടെറിറ്ററിയല്‍ ആര്‍മിയുടെ 106 ബറ്റാലിയന്‍ (പാരാ) ലഫ്റ്റനന്റ് കേണലാണ് ധോണി. തനിക്ക് സൈനിക സേവനത്തിനായി രണ്ട് മാസത്തേക്ക് മാറി നില്‍ക്കണമെന്ന് ധോണി ബിസിസിഐയെ അറിയിക്കുകയായിരുന്നു. ധോണിയുടെ തീരുമാനത്തിലും ആരാധകര്‍ രണ്ട് തട്ടിലാണ്.
താരത്തിന്റെ തീരുമാനത്തെ ഒരു വിഭാഗം അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ വിരമിക്കല്‍ വൈകിക്കുകയാണെന്ന് ആരോപിക്കുന്നു. ഇതിനിടെ ധോണിയുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് മുന്‍ ഇംഗ്ലണ്ട് താരം രംഗത്തെത്തി. ഡേവിഡ് ലോയ്ഡാണ് പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയത്. ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയുടെ ട്വീറ്റിന് പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയിട്ടുകൊണ്ട് റീട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം.
— David 'Bumble' Lloyd (@BumbleCricket) July 20, 2019
ഇതോടെ അദ്ദേഹത്തിനെതിരെ ധോണി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
Is that a nervous laugh? U coward @BumbleCricket
— Sankhadeep Saha (@sankhadeeps9) July 20, 2019
Whats the joke ? Pls tell us too, so we can also laugh.
— Long May We Reign (@WeBleedBlue007) July 21, 2019
അതേസമയം, ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി എം.എസ്.ധോണിക്ക് അനുമതി ലഭിച്ചു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ധോണിക്ക് അനുമതി നല്‍കിയത്. മറ്റ് സൈനികര്‍ക്കൊപ്പം കശ്മീരിലായിരിക്കും ധോണിയുടെ പരിശീലനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ധോണി അംഗമായ ബെംഗളൂരു ആസ്ഥാനമായ ബറ്റാലിയന്‍ ഇപ്പോള്‍ കശ്മീരിലാണുള്ളതെന്നും ആര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.