ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ക്രിക്കറ്റ് താരമാണെങ്കിലും ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്നയാളായിരുന്നു ധോണി. ഇപ്പോഴിതാ ധോണിയുടെ മകള്‍ സിവയ്ക്ക് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ജേഴ്‌സി ലഭിച്ചിരിക്കുകയാണ്. മെസി കൈയ്യൊപ്പിട്ട അര്‍ജന്റീന ടീമിന്‍ന്റെ ജഴ്‌സിയാണ് സിവയ്ക്ക് ലഭിച്ചത്.
സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ടെന്നീസ് താരം സാനിയ മിര്‍സ ഉള്‍പ്പെടെ 2.5 ലക്ഷം പേരാണ് ഫോട്ടോ ‘ലൈക്ക്’ ചെയ്തത്. ‘സിവയ്ക്ക്’ എന്ന് എഴുതിക്കൊണ്ടാണ് മെസി ജഴ്‌സിയില്‍ ഒപ്പിട്ടുനല്‍കിയത്. ”അച്ഛനെപ്പോലെ, മകളെപ്പോലെ,” എന്ന അടികുറിപ്പോടെയാണ് സിവ ഇന്‍സ്റ്റാഗ്രാമില്‍ മെസി സമ്മാനിച്ച ജഴ്‌സി ധരിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 1.9 ദശലക്ഷത്തിലധികം ഫോളോവേഴ്സ് സിവയ്ക്ക് ഉണ്ട്. സിവയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മാനേജ് ചെയ്യുന്നത് ധോണിയും സാക്ഷിയും ചേര്‍ന്നാണ്. അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി തന്നെയാണ് സിവയ്ക്ക് സമ്മാനം അയച്ചുനല്‍കിയത്.
ജനുവരി ആദ്യവാരം ലിഗ്-1 സീസണ്‍ പുനരാരംഭിക്കുന്നതിനായി മെസ്സി ഇപ്പോള്‍ തന്റെ ക്ലബായ പിഎസ്ജിയിലേക്ക് മടങ്ങുകയും സഹതാരമായ കിലിയന്‍ എംബാപ്പെയ്‌ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഫൈനലില്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ 4-2നാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.
അടുത്തിടെ സമാപിച്ച ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതിന് ശേഷം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഋഷഭ് പന്ത് മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രം സാക്ഷി ധോണി ഇന്‍സ്റ്റാ പോസ്റ്റിലൂടെ പങ്കിട്ടിരുന്നു.”ഇനിയുംനിരവധി ഇതിഹാസ രാത്രികളിലേക്ക് ” പന്ത്, ധോണി, സാക്ഷി എന്നിവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം അടികുറിപ്പോടെ പങ്കിട്ടു.