ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടി ട്വന്റി മൽസരത്തിലും എം.എസ്.ധോണിയുടെ മകൾ സിവയായിരുന്നു താരം. ധോണിയ്ക്കും ഭാര്യ സാക്ഷിയ്ക്കും ഒപ്പമുളള സിവയുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അനുഷ്ക, ആഷിഷ് നെഹ്റയുടെ ഭാര്യ രുഷ്മ, ശിഖർ ധവാന്റെ മക്കളായ അലിയ, റിയ, കൃണാൽ പാണ്ഡ്യയുടെ ഭാര്യ പങ്കൂരി ശർമ്മ എന്നിവർക്കൊപ്പം കുഞ്ഞു സിവയുമായി നിൽക്കുന്ന ചിത്രം ധോണിയുടെ ഭാര്യ സാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ടീം വിജയം ആഘോഷിക്കുമ്പോൾ തകർപ്പൻ ഡാൻസിലൂടെയാണ് സിവ വിജയം ആഘോഷിച്ചത്. സിവ ഡാൻസ് കളിക്കുന്നതിന്റെ വീഡിയോ സിവയുടെ ഫാൻസ് പേജാണ് പുറത്തുവിട്ടിരിക്കുന്നത്. മൈതാനത്ത് ഇന്ത്യൻ ടീം വിജയം ആഘോഷിക്കുമ്പോൾ പുറത്ത് സിവ ഡാൻസ് കളിച്ച് ആഹ്ലാദ തിമിർപ്പിലാണ്.

@zivasinghdhoni006 lovely celebration after win..!! . My dancing doll

A post shared by ZIVA SINGH DHONI (@zivaasinghdhoni006) on

അവസാന മൽസരത്തിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചാണ് ട്വന്റി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. രോഹിത് ശർമ്മയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്. ബ്രിസ്റ്റോളിൽ നടന്ന മൽസരം കാണാൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും എത്തിയിരുന്നു.

Good morning everyone . @mahi7781 @zivasinghdhoni006 @sakshisingh_r

A post shared by ZIVA SINGH DHONI (@zivaasinghdhoni006) on

ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്‌സിലൂടെ ഇന്ത്യ മറികടന്നത്. ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 56 പന്തില്‍ നിന്നും സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍. തുടക്കം മുതല്‍ തന്നെ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ശിഖര്‍ ധവാനെ നഷ്ടമായിട്ടും പുറത്താകെ രോഹിത് ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ