/indian-express-malayalam/media/media_files/uploads/2023/07/Dhoni.jpg)
ധോണിക്കൊപ്പം വെങ്കിടേഷ് പ്രസാദ്
മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിലെത്തിയ വെങ്കിടേഷ് പ്രസാദ് ഞെട്ടി. കാരണം മറ്റൊന്നുമല്ല, ധോണിയുടെ ബൈക്ക് ശേഖരമായിരുന്നു. താരത്തിന്റെ ബൈക്കുകളും വിന്റേജ് കാറുകളും നിറഞ്ഞ കൂറ്റന്‍ ഗാരേജിന്റെ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും.
"ഒരു വ്യക്തിയില്‍ ഞാന്‍ കണ്ട ഏറ്റവും ക്രേസിയായിട്ടുള്ള പാഷനാണിത്. എന്തൊരു കളക്ഷനാണ്. ഇത് അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിലുള്ള ബൈക്കുകളുടേയും കാറുകളുടേയും ശേഖരമാണ്. എന്നെ ഇത് ശെരിക്കും ഞെട്ടിച്ചുകളഞ്ഞു," വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വെങ്കിടേഷ് ട്വിറ്ററില്‍ കുറിച്ചു.
ധോണിയുടെ ശേഖരത്തെക്കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ലെന്നാണ് വെങ്കിടേഷിനൊപ്പമെത്തിയ മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സുനില്‍ ജോഷി പറഞ്ഞത്.
One of the craziest passion i have seen in a person. What a collection and what a man MSD is . A great achiever and a even more incredible person. This is a glimpse of his collection of bikes and cars in his Ranchi house.
— Venkatesh Prasad (@venkateshprasad) July 17, 2023
Just blown away by the man and his passion @msdhonipic.twitter.com/avtYwVNNOz
"ഇതൊരു ബൈക്ക് ഷോറൂം തന്നെ. ബൈക്കുകളോട് ഇത്രയം ഭ്രാന്തില്ലെങ്കില്‍ ഇങ്ങനെയൊന്ന് സാധ്യമല്ല," പ്രസാദ് കൂട്ടിച്ചേര്‍ത്തു. ശെരിക്കും ഭ്രാന്ത് തന്നെയാണെന്ന് ധോണിയുടെ ഭാര്യ സാക്ഷി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
പിന്നാലെ സാക്ഷിയുടെ ചോദ്യം ധോണിയെ തേടിയെത്തി. "എന്തിനാണ് മഹി എന്തിനാണ്, ഇതിന്റെ ആവശ്യമെന്താണ്," സാക്ഷി ചോദിച്ചു.
"കാരണം നിങ്ങള്‍ എല്ലാം എടുത്തു, എനിക്കും സ്വന്തമായി എന്തെങ്കിലും വേണ്ടെ, ഇതാണ് ആകെ അനുവദനീയമായ കാര്യം," ധോണി മറുപടി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us