ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് തയ്യാറെടുക്കുമ്പോള്‍ മുന്‍ നായകന്‍ എം.എസ്.ധോണി നാട്ടില്‍ സൈക്കിള്‍ അഭ്യാസത്തിലാണ്. 2014 ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചതു കൊണ്ട് ധോണി ഏകദിനം കഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടില്‍ ഫുട്‌ബോളും കല്യാണവും ഇപ്പോഴിതാ സൈക്കിള്‍ അഭ്യാസവുമൊക്കെ കാണിച്ച് ആരാധകര്‍ക്ക് വൈറലാക്കാനുള്ള ഐറ്റംസ് ഉണ്ടാക്കുകയാണ് തല.

പക്ഷെ ധോണിയുടെ പുതിയ അഭ്യാസം കണ്ടവരൊക്കെ എന്താണിതെന്ന് മനസിലാകാതെ കണ്‍ഫ്യൂഷനിലാണ്. ബൈക്കിനോടും സൈക്കിളിനോടുമൊക്കെയുളള ധോണിയുടെ ഇഷ്ടം നേരത്തെ തന്നെ പ്രശസ്തമാണെന്നിരിക്കെ ഇതുവരെ കാണാത്തൊരു അഭ്യാസമാണ് ധോണി ഇപ്പോള്‍ കാഴ്ചവച്ചിരിക്കുന്നത്.

എന്താണ് ഇതിലൂടെ ധോണി ഉദ്ദേശിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നതാണ് ഈ അഭ്യാസത്തിന്റെ പ്രത്യേകത. പോരാത്തതിന് അനുകരിക്കാന്‍ ആരാധകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വായില്‍ പട്ടിക പോലുള്ള ഒരു വസ്തു കടിച്ചു പിടിച്ച് സൈക്കിളിന് ചുറ്റും ചതുരാകൃതിയിലുള്ള ഒരു വലയമുണ്ടാക്കിയാണ് ധോണി വീഡിയോയില്‍ എത്തുന്നത്.

പുതിയ ഏതോ പരസ്യത്തിന്റെ ചിത്രീകരണ ദൃശ്യങ്ങളാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും സംഗതി എന്താണെന്ന് മനസിലാകാതെ ആരാധകര്‍ തല ചൊറിഞ്ഞു കൊണ്ടിരിക്കുയാണ്.

Just for fun, plz try it at home.

A post shared by M S Dhoni (@mahi7781) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook