IPL 2020: അടുത്ത മൂന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണുകളിലും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനു (സി എസ് കെ) വേണ്ടി കളിക്കുമെന്ന് ടീം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) വിശ്വനാഥന് പറഞ്ഞു.
യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020-യില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സി എസ് കെയുടെ ക്യാപ്റ്റനുമായ ധോണി കളിക്കുമെന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഇന്ത്യാടുഡേയോടാണ് സിഇഒ പറഞ്ഞു.
സെപ്തംബര്‍ 19-ന് ആണ് ഐപിഎല്‍ 2020 നിശ്ചയിച്ചിരിക്കുന്നത്. 13 മാസത്തെ ഇടവേളയ്ക്കുശേഷം ക്രീസിലേക്ക് മടങ്ങിയെത്തുന്ന 39 വയസ്സുകാരന്റെ പ്രകടനം ഏവരും ഉറ്റുനോക്കുകയാണ്. 2019 ലോക കപ്പില്‍ ഇന്ത്യ പുറത്തായ ശേഷം ധോണി മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല.
ധോണിയെ രണ്ട് ഐപിഎല്ലുകളിലും അത് കഴിഞ്ഞുള്ള 2022-ലെ ഐപിഎല്ലിലും ടീമിന്റെ ഭാഗമായി ധോണിയെ പ്രതീക്ഷിക്കാമെന്ന് വിശ്വനാഥന് പറഞ്ഞു.
Read Also: കൈയിൽ കുഞ്ഞുവാവയുമായി സിവ; കണ്മണി ആരുടെതെന്നു ധോണിയോട് ആരാധകർ
ജാര്‍ഖണ്ഡില്‍ ഇന്‍ഡോര്‍ നെറ്റ്സില്‍ ധോണി പരിശീലനം നടത്തുന്നതിനെ കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ക്യാപ്റ്റനെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയൊന്നുമില്ല. ഞങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ കുറിച്ച് ആശങ്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് സ്വന്തം ഉത്തരവാദിത്വങ്ങളെ അറിയാം. അദ്ദേഹം സ്വന്തം കാര്യവും ടീമിന്റെ കാര്യവും ശ്രദ്ധിക്കും, സി എസ് കെ സിഇഒ പറഞ്ഞു.
മാര്‍ച്ച് രണ്ടിന് സി എസ് കെ പരിശീലന ക്യാമ്പ് ആരംഭിച്ചിരുന്നു. ആദ്യ ദിനം തന്നെ ധോണി ക്യാമ്പില്‍ ചേര്‍ന്നു. എന്നാല്‍, കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് 14-ന് ക്യാമ്പ് റദ്ദാക്കി. സി എസ് കെ കളിച്ച പരിശീലന മത്സരത്തില്‍ ധോണി 91 പന്തില്‍ 123 റണ്‍സ് നേടിയിരുന്നു.
Read in English: MS Dhoni will probably play for us till IPL 2022: CSK CEO