വിന്‍ഡീസ് പര്യടനത്തിന് ധോണിയുണ്ടാകില്ല; ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനവും തെറിക്കും

ഇന്ത്യന്‍ ടീമിനൊപ്പം രാജ്യത്തിന് അകത്തും പുറത്തും ഒരു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ധോണിയുണ്ടാകില്ല. ഋഷഭ് പന്തായിരിക്കും പകരക്കാരന്‍.

ms dhoni, dhoni birthday, ms dhoni birthday, virender sehwag, dhoni, dhoni news, world cup, എം.എസ് ധോണി, പിറന്നാൾ, ആശംസകൾ, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിച്ചതോടെ ചര്‍ച്ചകളെല്ലാം എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ചാണ്. ധോണി തുടരുമോ അതോ വിരമിക്കുമോ എന്നതാണ് ചര്‍ച്ച. ഇതിനിടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

സെലക്ടര്‍മാര്‍ ധോണിയുമായി വിരമിക്കലിനെ കുറിച്ച് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി സ്വയം പിന്മാറിയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആദ്യം നടക്കുക. പിന്നാലെ ടെസ്റ്റ് പരമ്പരയും അരങ്ങേറും. ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി പര്യടനത്തിലുണ്ടാകില്ല.

”എം.എസ്.ധോണി വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകില്ല. ഇനി മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പം രാജ്യത്തിന് അകത്തും പുറത്തും ഒരു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ധോണിയുണ്ടാകില്ല. ഋഷഭ് പന്തായിരിക്കും പകരക്കാരന്‍. അവനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം” ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ബിസിസിഐ വൃത്തം പറയുന്നു.

”അദ്ദേഹം 15 അംഗ ടീമിലുണ്ടാകും, പക്ഷെ 11 അംഗ ടീമിലുണ്ടാകില്ല. ടീമിനൊരു മാർഗ നിർദേശിയെയാണ് വേണ്ടത്. ധോണിയതിന് ഉചിതനാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിയുടെ വിരമിക്കലിനെ കുറിച്ചും കൂടുതല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം സ്വയം പിന്മാറുമെന്നും അദ്ദേഹം പറയുന്നു.

”എന്നും എന്തുകൊണ്ട് എന്നതിന് എപ്പോള്‍ എന്നതിനേക്കാള്‍ പ്രാധാന്യം നല്‍കിയിട്ടുള്ളയാളാണ് ധോണി. അദ്ദേഹം പോകും, എന്തിനാണ് ഇങ്ങനെ തിരക്ക് പിടിക്കുന്നത്”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ms dhoni will not go to west indies no longer first choice wicket keeper

Next Story
ആ റൺസ് വേണ്ടെന്ന് അമ്പയർമാരോട് ബെൻ സ്റ്റോക്സ് പറഞ്ഞിരുന്നു; ഇംഗ്ലീഷ് താരത്തിന്റെ വെളിപ്പെടുത്തൽBen Stokes, ബെൻ സ്റ്റോക്സ്, ഇംഗ്ലണ്ട്-ന്യൂസിലൻഡ്,EngVNz,James Anderson, ജെയിംസ് ആൻഡേഴ്സൺ,World Cup, ലോകകപ്പ്, World Cup 2019, extra runs, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com